Aaraadhana

2000
Lyrics
Language: English

Life is beautiful.. life is beautiful
Life is beautiful...
Aaraadhana vidyaaraadhana
Dravicha moollyachuvarinu veliyil
Puthiyoru vidyaaraadhana
Thudichunarnnoru sankalppavumaay
Puthiyoru shaastraaraadhana...
Aaraadhana vidyaaraadhana
Aaraadhanaa...aaraadhanaa..
Aaraadhana vidyaaraadhana..

Panimazhayil ninnorumuthedukkaam
Raappuzhayil ninnoru kuliredukkaam
Kaattinte kavithakal kattedukkaam
Puthu poovinte paattonnu kettezhuthaam
(aaraadhana ...)

Ganitha pareekshana soothra vaakyam
Pakarthi nalkunnavre
Madhurodaaravasantham
Ningalkkanyamaanenno
Aaraadhana vidyaaraadhana..
Aaraadhanaa...vidyaaraadhana..

Puthumazhayil chennu panipidikkaam
Puzhamanalil harisree ezhuthaam (2)
Thaamarayithalil kadhayezhuthaam
Pusthakathaalil...
(aaraadhana ...)

Panimazhayil ninnorumuthedukkaam
Raappuzhayil ninnoru kuliredukkaam
Kaattinte kavithakal kattedukkaam
Puthu poovinte paattonnu keettezhuthaam

Jeevithamivide vyardhakkanavin
Kanneerkkudamallaa
Kodisoorya prabhayil mungum
Varnna maholsavam
Aksharamivide kaumaarangale
Udachuvaarkkum vydhayallaa
Thanikkuthaane thunayaayavare
Oottiyunarthi valarthiyuyarthum
Maathruthvam...

(aaraadhana ...)
Language: Malayalam

ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ..ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ
ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ..

ആരാധന വിദ്യാരാധന
ആരാധന വിദ്യാരാധന
ആരാധന വിദ്യാരാധന
ആരാധന വിദ്യാരാധന
ദ്രവിച്ച മൂല്യച്ചുവരിനു വെളിയില്‍
പുതിയൊരു വിദ്യാരാധന
തുടിച്ചുണര്‍ന്നൊരു സങ്കല്പവുമായ്
പുതിയൊരു ശാസ്ത്രാരാധന...
ആരാധന വിദ്യാരാധന
ആരാധന വിദ്യാരാധന
ആരാധനാ...ആരാധനാ..
ആരാധന വിദ്യാരാധനാ..

പനിമഴയില്‍ നിന്നൊരുമുത്തെടുക്കാം
രാപ്പുഴയില്‍ നിന്നൊരു കുളിരെടുക്കാം
കാറ്റിന്റെ കവിതകള്‍ കട്ടെടുക്കാം
പുതു പൂവിന്റെ പാട്ടൊന്നു കേട്ടെഴുതാം
(ആരാധന...)

ഗണിതപരീക്ഷണ സൂത്രവാക്യം
പകര്‍ത്തി നല്‍കുന്നവരേ
മധുരോദാരവസന്തം
നിങ്ങള്‍ക്കന്യമാണെന്നോ
ആരാധന വിദ്യാരാധന ..
ആരാധനാ...വിദ്യാരാധനാ

പുതുമഴയില്‍ച്ചെന്നു പനിപിടിക്കാം
പുഴമണലില്‍ ഹരിശ്രീ എഴുതാം (2)
താമരയിതളില്‍ കഥയെഴുതാം
പുസ്തകത്താളില്‍ ....
(ആരാധന...)

പനിമഴയില്‍ നിന്നൊരുമുത്തെടുക്കാം
രാപ്പുഴയില്‍ നിന്നൊരു കുളിരെടുക്കാം
കാറ്റിന്റെ കവിതകള്‍ കട്ടെടുക്കാം
പുതു പൂവിന്റെ പാട്ടൊന്നു കേട്ടെഴുതാം

ജീവിതമിവിടെ വ്യർത്ഥക്കനവിന്‍
കണ്ണീര്‍ക്കുടമല്ലാ..
കോടി സൂര്യപ്രഭയില്‍ മുങ്ങും
വർണ്ണമഹോത്സവം..
അക്ഷരമിവിടെ കൌമാരങ്ങളെ
ഉടച്ചുവാര്‍ക്കും വ്യഥയല്ലാ..
തനിക്കുതാനേ തുണയായവരെ
ഊട്ടിയുണര്‍ത്തി വളര്‍ത്തിയുയര്‍ത്തും
മാതൃത്വം...

(ആരാധന...)
Movie/Album name: Life is Beautiful
Artists