അച്ഛനാരാണെന്ന സത്യം കാതില്‍ ആദ്യം പറഞ്ഞു തന്നമ്മ അറിവിന്റെ ആരംഭം അമ്മ എന്റെ ആദി ഗുരുവാണമ്മ (അച്ഛനാരാണെന്ന സത്യം) കൈവിരല്ത്തുമ്പിലൂടാദ്യാക്ഷരങ്ങളെ ഗുരുനാഥന് അറിവാക്കി മാറ്റി പാഠങ്ങള്‍ ഓരോന്നു ചൊല്ലി പഠിപ്പിച്ച ഗുരുവിന്റെ ഗുരുനാഥനായി ഒരു നൂറു വിദ്യ തന് പടവുകള്‍ ഏറി ഞാന്‍ ഓരോ ഗുരുക്കളിലൂടെ അവിടെങ്ങുമെങ്ങുമെന് ജീവന്റെ ഗുരുവില്ല ഇവിടെന്റെ വഴിമുട്ടി നിന്നുപോയി (അച്ഛനാരാണെന്ന സത്യം) കോടാനുകോടി യുഗങ്ങളിലൂടെ അനന്തമായ് അജ്ഞാതമായി സൌരയൂഥങ്ങളില്‍ കാലം പടര്‍ത്തുന്ന ജ്ഞാനപ്രകാശത്തിലൂടെ അണുവിലും അണുവായ് ഗുരുവായ് നിറയുന്ന ജീവന്റെ ഗുരു നിത്യസത്യം അറിയുന്നു ഞാനിന്നു ജീവന്റെ ഗുരുമാര്‍ഗം കനിവാര്‍ന്ന ഗുരുനാമ മന്ത്രം കരുണാമയ ഗുരുനാമ മന്ത്രം