അത്യുന്നതങ്ങളിൽ ഹോശാന കർത്താവിൻ നാമത്തിൽ ഹോശാന നിന്റെ നാമം വീഞ്ഞിലും രുചിരം നിന്റെ പ്രേമം മനസ്സിനു മധുരം അലിവിൻ പൊരുളിനി നാം ഹോശാന ഹോശാന ഹോശാന. (അത്യുന്നതങ്ങളിൽ...)
അനന്തരം സ്വർഗ്ഗത്തിൻ വാതിൽ തുറന്നു കണ്ടു അക്ഷയ നക്ഷത്ര ദീപം തെളിഞ്ഞു കണ്ടു കണ്ണാടിക്കടൽ നടുവിൽ ഒരു സിംഹാസനം കണ്ടു മുന്നിലൊരായിരത്തിരി പൂത്തിരി കത്തി ഹോശാന ഹോശാന ഹോശാന. (അത്യുന്നതങ്ങളിൽ...)