Aarodu Njan Ente Kadha Parayum

1999
Lyrics
Language: English

Aarodu njaanente kadha parayum
Neelakkadalinodo chithrashalabhangalodo
Aarodu njaanente paribhavamothum
Mukilinodo thinkal thozhiyodo
(aarodu)

Neelakkadalente thaanthamaam vaakkukal
Karayude kaathil cholliyaalo
Karayil virunnu varum vasanthamaa kadhayariyum
Avayellaam pookkalaay vidarum
Poovilninnaakkadha poompaattayariyumbol
Ente swakaaryangal ellaarumariyum
(aarodu)

Kodakkaarmukil enteyee pallavi
Kulirmazhayaay mannil thooviyaalo
Nallilam kaattathu paazhmulamthandin
Nenchile gaanamaay maattiyaalo
Pournami raavathu paalkkadalaakkum
Ente swakaaryam ellaarum ariyum
(aarodu)
Language: Malayalam

ആരോടു ഞാനെന്റെ കഥ പറയും
നീലക്കടലിനോടോ ചിത്രശലഭങ്ങളോടോ
ആരോടു ഞാനെന്റെ പരിഭവമോതും
മുകിലിനോടോ തിങ്കള്‍ ‌തോഴിയോടോ
(ആരോടു)

നീലക്കടലെന്റെ താന്തമാം വാക്കുകള്‍
കരയുടെ കാതില്‍ ചൊല്ലിയാലോ
കരയില്‍ വിരുന്നുവരും വസന്തമാക്കഥയറിയും
അവയെല്ലാം പൂക്കളായ് വിടരും
പൂവില്‍ നിന്നാക്കഥ പൂമ്പാറ്റയറിയുമ്പോള്‍
എന്റെ സ്വകാര്യങ്ങള്‍ എല്ലാരുമറിയും
(ആരോടു)

കോടക്കാര്‍മുകില്‍ എന്റെയീ പല്ലവി
കുളിര്‍മഴയായ് മണ്ണില്‍‌ തൂവിയാലോ
നല്ലിളം കാറ്റത് പാഴ്‌മുളംതണ്ടിന്‍
നെഞ്ചിലെ ഗാനമായ് മാറ്റിയാലോ
പൗര്‍ണ്ണമിരാവത് പാല്‍ക്കടലാക്കും
എന്റെ സ്വകാര്യം എല്ലാരുമറിയും
(ആരോടു)
Movie/Album name: Panchapaandavar (Unarum Vare)
Artists