Aakaashakkottayile

1999
Lyrics
Language: Malayalam

ആകാശക്കോട്ടയിലെ സ്വര്‍ഗ്ഗവാതില്‍കൂടാരക്കെട്ടില്‍
താമസിക്കാനെന്തുരസം മതിലുകളില്ല കൂടാരക്കെട്ടില്‍
(ആകാശക്കോട്ടയിലെ ) (2)

കോടികളില്ല കോടതിയില്ല കെട്ടിക്കൂട്ടവുമില്ലല്ലോ
കുടിച്ചു മദിച്ചു നടമാടുമ്പോള്‍ തടുത്തു നിര്‍ത്താറില്ലല്ലോ
(കോടികളില്ല )
കുന്നായ്മക്കെടുതികളില്ലല്ലോ
കുത്തിമലര്‍ത്തണ കൂട്ടരുമില്ലല്ലോ
(കുന്നായ്മ )
എങ്ങുമെങ്ങും സന്തോഷക്കൂത്തു്

ജനനവുമില്ല മരണവുമില്ല നരകചൈത്താന്മാരില്ല
ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താന്മാരില്ലല്ലോ
(ജനനവുമില്ല )
തമ്മാമില്‍ തമ്മില്‍ തല്ലില്ല
കൊടുത്തു വാങ്ങാന്‍ പണക്കൊടുപ്പില്ല
(തമ്മാമില്‍ )
എന്നും എങ്ങും സന്തോഷക്കൂത്തു് (2)

(ആകാശക്കോട്ടയിലെ )
ദുഃഖങ്ങള്‍ക്കിന്നവധികൊടുക്കാം
സ്വര്‍ണ്ണക്കടലില്‍ നീന്താം
അസ്തമയത്തിലേ ഇളത്താം
പറന്നു പറന്നു പറന്നു മാരിക്കാറില്‍ കേറി കേറാം
ആടിപ്പാടി നടന്നു നീങ്ങാം
ആകാശക്കോട്ടയിലു് താമസിക്കാനെന്തു രസം (2)
Movie/Album name: Chandamama
Artists