SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Alliyaambalaay thaalamenthi nee 1998
Alliyaampalaay thaalamenthi nee Vennilaavupol pulki ninnu njaan Kaikkudannayil swarnnathaarakam Ninte mizhikalil swapna saagaram Pon vasanthajaalakam nee thuranna maathrayil Vinnil ninnu mannilvannithaa maayaajaalam Pon vasanthajaalakam nee thuranna maathrayil Vinnil ninnu mannilvannithaa maayaajaalam Meyyilothungi nilkkunna neram karalil poomazha Azhakilorungi neeyonnu ninnaal nirayum thenkudam Alliyaampalaay thaalamenthi nee Vennilaavupol pulki ninnu njaan... Nilaavinte peelikal namukkaay virinjupoy Kinaavinte lokamo namukkaay vidarnnupoy Iniyenthinu poothumpee naanam Iniyenthinu poonkuruvee maunam Iniyenthinu poothumpee naanam Iniyenthinu poonkuruvee maunam Arikilallayo pranayapaurnnami Meyyilothungi nilkkunna neram karalil poomazha Azhakilorungi neeyonnu ninnaal nirayum thenkudam Alliyaampalaay thaalamenthi nee Vennilaavupol pulki ninnu njaan... Niram poonda medukal namukkonnu cheruvaan Namukkonnu meettuvaan ushakaala thampuru Aadaanoru mazhavillin oonjaal Neeraadaanaakaashappoyka Aadaanoru mazhavillin oonjaal Neeraadaanaakaashappoyka Thozhimaarumaay nee varuu sakhee.. Meyyilothungi nilkkunna neram karalil poomazha Azhakilorungi neeyonnu ninnaal nirayum thenkudam (alliyaampalaay.....) അല്ലിയാമ്പലായ് താലമേന്തി നീ വെണ്ണിലാവുപോൽ പുല്‍കിനിന്നു ഞാന്‍ കൈക്കുടന്നയില്‍ സ്വര്‍ണ്ണതാരകം നിന്റെ മിഴികളില്‍ സ്വപ്നസാഗരം പൊന്‍വസന്ത ജാലകം നീ തുറന്ന മാത്രയില്‍ വിണ്ണില്‍ നിന്നു മണ്ണില്‍ വന്നിതാ മായാജാലം പൊന്‍വസന്ത ജാലകം നീ തുറന്ന മാത്രയില്‍ വിണ്ണില്‍ നിന്നു മണ്ണില്‍ വന്നിതാ മായാജാലം മെയ്യിലൊതുങ്ങി നില്‍ക്കുന്ന നേരം കരളില്‍ പൂമഴ അഴകിലൊരുങ്ങി നീയൊന്നു നിന്നാല്‍ നിറയും തേന്‍കുടം അല്ലിയാമ്പലായ് താലമേന്തി നീ വെണ്ണിലാവുപോൽ പുല്‍കിനിന്നു ഞാന്‍ നിലാവിന്റെ പീലികള്‍ നമുക്കായ് വിരിഞ്ഞുപോയ് കിനാവിന്റെ ലോകമോ നമുക്കായ് വിടർന്നുപോയ് ഇനിയെന്തിനു പൂത്തുമ്പീ നാണം ഇനിയെന്തിനു പൂങ്കുരുവീ മൌനം ഇനിയെന്തിനു പൂത്തുമ്പീ നാണം ഇനിയെന്തിനു പൂങ്കുരുവീ മൌനം അരികിലല്ലയോ പ്രണയപൌര്‍ണ്ണമി മെയ്യിലൊതുങ്ങി നില്‍ക്കുന്ന നേരം കരളില്‍ പൂമഴ അഴകിലൊരുങ്ങി നീയൊന്നു നിന്നാല്‍ നിറയും തേന്‍കുടം അല്ലിയാമ്പലായ് താലമേന്തി നീ വെണ്ണിലാവുപോൽ പുല്‍കിനിന്നു ഞാന്‍ നിറംപൂണ്ട മേടുകള്‍ നമുക്കൊന്നുചേരുവാന്‍ നമുക്കൊന്നു മീട്ടുവാന്‍ ഉഷകാല തംബുരു ആടാനൊരു മഴവില്ലിന്‍ ഊഞ്ഞാല്‍ നീരാടാനാകാശപ്പൊയ്ക ആടാനൊരു മഴവില്ലിന്‍ ഊഞ്ഞാല്‍ നീരാടാനാകാശപ്പൊയ്ക തോഴിമാരുമായ് നീ വരൂ സഖീ........ മെയ്യിലൊതുങ്ങി നില്‍ക്കുന്ന നേരം കരളില്‍ പൂമഴ അഴകിലൊരുങ്ങി നീയൊന്നു നിന്നാല്‍ നിറയും തേന്‍കുടം (അല്ലിയാമ്പലായ്.....)
Movie/Album name: Siddhaartha
Artists