പാലക്കര ചന്തേലും കുരിശുമ്മൂടു് കവലേലും ആരാനും പോക്കിരിമാരുണ്ടോ തിരുവല്ല ചന്തേലും കോലഞ്ചേരിക്കവലേലും ആരാനും പീക്കിരിമാരുണ്ടോ നെടുനീളന്‍ കത്തി കാട്ടി - ശ്യോ വഴി നീളേ വമ്പു കാട്ടി മുറിമീശയ്ക്കു് പിരിയും വച്ചു് മസിലും കേറ്റി വാടാ മുന്നില്‍ ഉശിരിനു പശിയിതു തളയാന്‍ തക തോം തോം തോം താരം തൈ തോം (അമ്പട )
കുടമാളൂര്‍ പള്ളീലെ പേരും കേട്ട പെരുന്നാളില്‍ കുടികാരന്‍ പൈലി ഇടഞ്ഞപ്പോള്‍ ആള്‍ക്കാരു് വെരണ്ടോടി അച്ചന്മാരു് തിരിഞ്ഞോടി ഞാനപ്പോള്‍ ആ വഴി വന്നെത്തി ഉടുമുണ്ടു് തെരച്ചു കേറ്റി - അയ്യട ചുര മാന്തി ചൂടു കേറ്റി - അ അ അ വലത്തേക്കാലുമിടത്തേക്കാലും ഞൊടിയില്‍ നീട്ടി ഇടിയായു് പൈലി തരികിട തവിടോടു പൊടിയായി തക തോം തോം താരം തൈ തോം (അമ്പട )