പാടുന്നു കാണാത്ത ഗന്ധർവൻ വിളിക്കുന്നതാരെ എന്നെയോ ചൊല്ലു നീ നീയുറങ്ങെന്നാരേ പാടുന്നൂ പ്രിയപ്പെട്ട സൈഗൾ ഞാനുറങ്ങില്ലിനി വർണ്ണത്തിൽ താഴിട്ടു പൂട്ടിയൊരാ സ്വപ്നത്തിൻ പൂമേട കാണ്മതിനായ് ഈ യാത്ര ഈ യാത്ര നീളുന്നു (ആരാരോ..)
ചായുന്നു പൊൻ വെയിൽ മായുന്നു കളിക്കൂട്ടുകാരും പോകയായ് ഏക ഞാൻ തേടിയ മുന്തിരിത്തേൻ തോപ്പും മണൽക്കാറ്റടിക്കേ വീണുവോ മാഞ്ഞുവോ ഈയുഷ്ണഭൂമിയിൽ വീണടിയാൻ ഈ വിധം കൺ തുറന്നതെന്തിനു ഞാൻ ആരോടു ഞാൻ യാത്ര ചൊല്ലേണ്ടൂ (ആരാരോ..)