Sangeethamunarum swaramuralika pole Saayoojyamaniyum saadhana pole Soundaryalahari souparnnikapole Saaphalyamekum sushamakal pole Mizhiyinakalilanayunnu aa.... Varavarnnini neeyennum aa.... Shaaleenathe en jeevanil Iravukalil pakalukalil thaliru choodinee
Language: Malayalam
അനുഭൂതി തഴുകി ആദ്യവർഷമേഘം ആത്മാവിലെഴുതി ഭാവന (2) കവിതേ നിന്നുടയാട നെയ്തൂ താഴ്വരച്ചോല മേലേ മഴമുകിൽ മാല നീളേ കുളിരൊളിമാല (അനുഭൂതി...)
മഞ്ജീരമണിയും മഞ്ജുളലയമോടെ മാലേയമണിയും മഞ്ജിമയോടെ മകരന്ദമൊഴുകും മണിമഞ്ജുഷ പോലെ മതിലേഖ മുകരും മാൻമിഴി പോലെ ഹിമകണമതിലലിയുന്നൂ ആ...ആ.ആ.ആ നിറപൗർണ്ണമി നീയെന്നും ആ..ആ.ആ.ആ ഏകാന്തതേയെൻ ഭാവമായ് കനവുകളിൽ നിനവുകളിൽ കുളിരു കോരി നീ (അനുഭൂതി..)
സംഗീതമുണരും സ്വരമുരളിക പോലെ സായൂജ്യമണിയും സാധന പോലെ സൗന്ദര്യലഹരി സൗപർണ്ണിക പോലെ സാഫല്യമേകും സുഷമകൾ പോലെ മിഴിയിണകളിലണയുന്നു ആ..ആ.ആ.ആ.ആ വരവർണ്ണിനീ നീയെന്നും ആ..ആ.ആ ശാലീനതേ എൻ ജീവനിൽ ഇരവുകളിൽ പകലുകളിൽ തളിരു ചൂടി നീ (അനുഭൂതി..)