ആല്‍മരം ചായും നേരം ആശ്രയം മായും നേരം ആത്മദുഃഖം വിതുമ്പുന്നു വേര്‍പെടും ബന്ധങ്ങള്‍ വേനല്‍ കുടീരങ്ങള്‍ ദാഹാഗ്നിയില്‍ എരിയുന്നു കണ്ണുനീര്‍പ്പാടമോ പാഴ്മനക്കാടോ കാനല്‍ത്തടാകമോ കാണാക്കിനാവോ കൈവശം നിങ്ങള്‍ നേടുന്നു
ഓഹരി വാങ്ങി ഈ ഊഴിയും വാനവും ഒരുനാള്‍ തമ്മില്‍ പിരിഞ്ഞേ പോയ് താരകപ്പൊന്‍പണം മാനത്തുമിന്നുമ്പോള്‍ താഴെ ഈ പൂക്കള്‍ കൊഴിഞ്ഞേ പോയോ? ഓ... ഭാഗ്യപത്രങ്ങളേ പാപപുണ്യങ്ങളേ മണ്ണിലോ വിണ്ണിലോ നിങ്ങള്‍ തന്‍ താവളങ്ങളും എങ്ങുപോയ് നീ തൊഴും സ്വര്‍ണ്ണദീപം