കരിമീൻ പെടഞ്ഞ കണ്ണു കൊണ്ട് കണിവല വീശിയെന്നെ സ്വന്തമാക്കും ഒരു കരളേ താനാനെ നാനേനാനേ തനാനെ നാനെനാനെ താനാനെനാനെ നാനേ താനാനനേ
അമ്പിളിപൂന്തോണിയേറിപ്പോകും കാറ്റേ അരയങ്കാവിലെ വേല കാണാൻ പോരാമോ നീ ചെമ്മുകില്‍പ്പൂച്ചാന്ത് വേണം ചേലേം വേണം മാറത്തെത്താൻ മിന്നും കല്ലും മാലേം വേണം മുത്തിരി കൊത്തി വരും കാവൽ കിഴവൻ പൊന്മാനേ ഇത്തിരി നീ തരുമോ അവനെ കൊറ്റിനു വിറ്റു തരാം കടവത്തെ കുടിലിന്റെ ഇറയത്ത് വാലത്തി കണവനെ കാത്തിരിപ്പൂ തിരിത്തരി മഷിയിട്ട മിഴിത്തുമ്പിൽ പൂത്തിരി വിളക്കും വെച്ചൊരുങ്ങി നില്പു (അമ്മാന..)
താനാനനാനെനാനെ താനാനനാനെനാനെ താനാനനാനെനാനെ താനനാനേ പൂത്തൊരുങ്ങും മൂവാണ്ടെന്മേൽ ഊഞ്ഞാൽ വേണം മാവിൽക്കേറി കൂവാൻ കോഴിച്ചാത്തൻ വേണം കാടുകാട്ടി കൂത്തടിക്കാൻ ചെക്കൻ വേണം കാക്കാ പൂച്ച കൊഞ്ഞിപ്പാടാൻ കുഞ്ഞോൾ വേണം ചൂണ്ടയെറിഞ്ഞു വരാൻ കൊതുമ്പിൻ തോണിയൊരുക്കേണം ആരേം നേരിടുവാൻ പുത്തൻ കോരുവലേം വേണം ഉരിയരി അനത്തി നിൻ വരവും കാത്തിരിക്കും പെണ്ണൊരുത്തിയെ വലക്കല്ലേ നീ കരിമുകിൽ കടവത്തെ കുടിലിന്റെ ഇറമ്പത്ത് മിഴിക്കണം ഒഴുക്കല്ലേ നീ (അമ്മാന..)
കനവാർന്ന നിന്റെ കണ്ണു കൊണ്ട് കണിവല വീശിയെന്നെ സ്വന്തമാക്കുമൊരു കരളേ താനാനെ നാനേനാനേ തനാനെ നാനെനാനെ താനാനെനാനെ നാനേ താനാനനേ (അമ്മാന...)