Ashta Naagangale

1997
Lyrics
Language: Malayalam

അഷ്ടനാഗങ്ങളെ കെട്ടിയണിഞ്ഞിട്ട്
ദൃഷ്ടി കലർന്നെഴും പന്തലതിൽ
പാലും പൊടിയുമേ പഞ്ചാമൃതക്കളം
നാളികേരം മലർ തേങ്കുഴലും
വിധമോരോന്നും നിങ്ങടെ മുൻപിൽ
ആവോളം വെച്ചു ഞാൻ പൂജിക്കുന്നേ
കൊട്ടിവിളിച്ചങ്ങ് പാടുന്ന നേരത്ത്
ഞെട്ടിയുണര്‍ന്നെന്‍റെ പന്തലതില്‍
വാഴ്ക ഗണേശന്‍ കവികള്‍ താനുമേ
വാഴ്ക മുകുന്ദന്‍ മഹേശരനും
മുമ്പേയെഴുന്നള്ളി വാഴ്കനന്തനും
വമ്പനാം വാസുകി തക്ഷകനും
കാർക്കോടകന്‍ മഹാപത്മനും പത്മനും
ശങ്കുബലാക്യന്മാർ ഗൂഡൻ താനും
കാളീന്ദിയിൽ വാണ കാളീയൻ താനുമേ
ഐരാവതാന്മണി നാഗങ്ങളും
നിങ്ങളുടെ പാദസന്നിധീയെങ്കിലേ
മങ്ങാതെ ഞാനിതാ കൈതൊഴുന്നേൻ

ഇളകെന്‍ ഇള ഇളകെന്റെ നാഗേ
ഇളക് ഇളകെന്റെ ഇളനാഗേ
ഇളകിടും വായോ നടുക്കളത്തില്‍
ഇളക് ഇളകെന്റെ ഇളനാഗേ
ഇളകിടും വായോ നടുക്കളത്തില്‍
അടിയാലേ ഇളകിവായോ ആടിയിളകേ
മുടിയാലേ വായോ മുടിയിളകേ
നാഗസ്ത്രീ കന്യാവേ നാഗരാജാവേ
അടിയാലേ വായോ ആടിയിളകേ
കാവിലെ വൃക്ഷമരം മുറിച്ചു പോയാല്‍
പാലുള്ള വൃക്ഷം കാട്ടി കുടിയിരുത്താം
കാവിലെ ചിത്രകൂടം ഉടഞ്ഞുപോയാല്‍
നാഗമണി ചിത്രകൂടം വെട്ടി വെയ്ക്കുന്നെ
നാഗത്തിന് പത്തുകളം പാട്ടുമുണ്ടല്ലോ
ഭൂതത്തിന് ഒരു കളം വേറെയുമുണ്ടേ
Movie/Album name: Bhoothakannadi
Artists