Ammayennaadyathe Pranava

1997
Lyrics
Language: English

Ammayennaadyathe pranavamanthram kettu
Yaagagnipol njaanunarnnuvallo
Praanan jwalikkunna manchiraathaakrithi
Neeyathil kathunna deepamaayi

Jeevanteyoro paraagarenukkalum
Omale neemaathramaayirunnu
Kanavukandethra parakkum thalikayil
Nammal parannu parannupoyi

Sirakalil snehapravaahamaay neeyente
Varaprasaadam pole valarnnuvaru
Nithyanivedyamaay ninakkuvendi amma
Jeevante balidaanam nalkumallo
Language: Malayalam

അമ്മയെന്നാദ്യത്തെ പ്രണവമന്ത്രം കേട്ടു
യാഗാഗ്നിപോല്‍ ഞാനുണര്‍ന്നുവല്ലോ
പ്രാണന്‍ ജ്വലിക്കുന്ന മണ്‍‌ചിരാതാകൃതി
നീയതില്‍ കത്തുന്ന ദീപമായി

ജീവന്റെയോരോ പരാഗരേണുക്കളും
ഓമലേ നീമാത്രമായിരുന്നു
കനവുകണ്ടെത്ര പറക്കും തളികയില്‍
നമ്മള്‍ പറന്നു പറന്നുപോയി

സിരകളില്‍ സ്നേഹപ്രവാഹമായ് നീയെന്റെ
വരപ്രസാദം പോലെ വളര്‍ന്നുവരു
നിത്യനിവേദ്യമായ് നിനക്കുവേണ്ടി അമ്മ
ജീവന്റെ ബലിദാനം നല്‍കുമല്ലോ
ജീവന്റെ ബലിദാനം നല്‍കുമല്ലോ
Movie/Album name: Ullaasapoonkaattu
Artists