തീരാത്ത ശാപജന്മമായ് തീത്തുരുത്തു തേടി നാം കാറ്റലയിൽ കരിയില പോൽ തെന്നി വീണു തേങ്ങവേ തോരാത്ത കണ്ണുനീരിലെ പൂനിലാവു തേടി നാം ഓർമ്മകൾ തൻ തീവെയിലിൽ പെയ്തൊഴിഞ്ഞു പോകവേ നീളുമീ യാത്രയിൽ നിഴലിടും രാത്രിയിൽ ഏതു മൺചെരാതിനായ് നമ്മൾ തിരയും (അന്തിമുകിൽപ്രാവിൻ...)
ഏകാന്ത മൂകസന്ധ്യയിൽ എരികിനാക്കളോടെ നാം അലകടലിൻ മറുകരയിൽ മൗനമായി നിൽക്കവേ താനേ വിതുമ്പും വാക്കിലെ തരളമായ സാന്ത്വനം മൺതറയിൽ വീണുടയും ചില്ലുപാത്രമാകവേ ചാരെയാണെങ്കിലും ദൂരെയോ നിൻ സ്വരം കൈ തലോടൽ കാത്തു നിൽക്കും നിൻ ഹൃദയം (അന്തിമുകിൽപ്രാവിൻ...)