ആല്‍മരം ചായും നേരം ആശ്രയം മായും നേരം ആത്മദുഃഖം വിതുമ്പുന്നു വേര്‍പെടും ബന്ധങ്ങള്‍ വേനല്‍ കുടീരങ്ങള്‍ ദാഹാഗ്നിയില്‍ എരിയുന്നു കണ്ണുനീര്‍പ്പാടമോ പാഴ്മണക്കാടോ കാനല്‍ തടാകമോ കാണാക്കിനാവോ കൈവശം നിങ്ങള്‍ നേടുന്നു (ആല്‍മരം )
ഓഹരി വാങ്ങി ഈ ഊഴിയും വാനവും ഒരു നാള്‍ തമ്മില്‍ പിരിഞ്ഞേ പോയ് താരക പൊന്‍പണം മാനത്തു മിന്നുമ്പോള്‍ താഴെ ഈ പൂക്കള്‍ കൊഴിഞ്ഞേ പോയിയോ ഓ ഭാഗ്യപത്രങ്ങളേ പാപ പുണ്യങ്ങളേ മണ്ണിലോ വിണ്ണിലോ നിങ്ങള്‍ തന്‍ താവളം എങ്ങു പോയ് നീ തൊഴും സ്വര്‍ണ്ണ ദീപം (ആല്‍മരം )
തങ്ങളില്‍ തല്ലിയീ ആഴിയും തീരവും പിന്നെയും തമ്മില്‍ അകന്നാലും പാവമാം തീരത്തെ പുല്‍കുന്ന സാഗരം പാതിരാ കാറ്റില്‍ തേങ്ങുന്നു ഓ സ്നേഹ ബന്ധങ്ങളേ ജീവ ഗന്ധങ്ങളേ വേര്‍പെടാന്‍ ആവുമോ നീളുമീ യാത്രയില്‍ പാവനം പൈതൃകം നേടുമോ നീ (ആല്‍മരം )