മിനുമിനുങ്ങണ കണ്ണിൽ കുഞ്ഞു മിന്നാമിന്നികളാണോ തുടി തുടിക്കണ നെഞ്ചിൽ നല്ല തൂവാൽ മൈനകളാണോ ഏലമരക്കാവിൽ ഉത്സവമായോ നീലനിലാപെണ്ണേ അമ്മാനമാടി വരൂ പൂങ്കാറ്റേ നിന്നോമലൂയലിൽ ഞാൻ ആടീടാം മാനേ പൂന്തേനേ നിന്നെകളിയാട്ടാൻ പൊന്നാതിര പോറ്റും ചെറു കാണാക്കുയിൽ പാടി
കരിമഷിക്കണ്ണോന്നെഴുതാൻ പുഴ കണ്ണാടിയായ് നോക്കി കൊലുസുകൾ കൊഞ്ചിച്ചണിയാൻ നല്ല മുത്താരവും തേടീ പൂവനിയിൽ മേയും പൊന്മകളേ നിൻ പൊന്നിതളായ് ഞാനും കൂമ്പാളകുമ്പിളിലെ തേൻ തായോ പൂവാനതുമ്പികളേ നീ വായോ ദൂരെ വിണ്ണോരം തിങ്കൾപൊലിയാറായ് എന്നുള്ളിൽ കുളിരാർന്നൊരു മോഹം വിരിയാറായ്