Akale Shyaamavaanam

1996
Lyrics
Language: English

Akale syaamavaanam
Mukilin mookayaathra
Piriyaan vempumee pakalin kanchuvannu
Irulin manchalil eruvaan neengave
Ithinum saakshiyaayi nilkka nee tharake
(akale...)

Randu daivam vaazhunna veedin ponmakal
Nomparam kolkayaay
Maanjuvo pakalkkili
Manathaarile daivamo snehamekamaam
Oru keerthanam pol neeyathorkkunnu
(akale...)

Aalayangal maareedaam daivam maarumo
Aathuram maanasam saanthwanam thiranju poyee
Piriyunniru kaivazhi munnilee vazhi
Iru kaikal neettunneeyapaaratha
(akale...)
Language: Malayalam

അകലെ ശ്യാമവാനം
മുകിലിൻ മൂകയാത്ര
പിരിയാൻ വെമ്പുമീ പകലിൻ കൺചുവന്നു
ഇരുളിൻ മഞ്ചലിൽ ഏറുവാൻ നീങ്ങവേ
ഇതിനും സാക്ഷിയായ് നിൽക്ക നീ താരകേ
(അകലെ...)

രണ്ടു ദൈവം വാഴുന്ന വീടിൻ പൊന്മകൾ
നൊമ്പരം കൊൾകയായ്
മാഞ്ഞുവോ പകൽക്കിളി
മനതാരിലെ ദൈവമോ സ്നേഹമേകമാം
ഒരു കീർത്തനം പോൽ നീയതോർക്കുന്നു
(അകലെ...)

ആലയങ്ങൾ മാറീടാം ദൈവം മാറുമോ
ആതുരം മാനസം സാന്ത്വനം തിരഞ്ഞു പോയീ
പിരിയുന്നിരു കൈവഴി മുന്നിലീ വഴി
ഇരു കൈകൾ നീട്ടുന്നീയപാരത
(അകലെ...)
Movie/Album name: Kaanchanam
Artists