Aakaasham

1996
Lyrics
Language: English

Aakaasham kanippooppanthalaay aalolam thelinje
Thevaarakkulir poonthottilil omkaaram virinje
Ammaanamkili poomchundilo samgeetham kuthirnne
Pularkaala sooryanaay ennullam niranje
(aakaasham...)

Aa...aa...aa...aa..
Aaraaro kalakaakali paadi
Aathmaavil niramaamayilaadi
Ponnaampal thalirormmakal moodi
Neehaaram naruchandanamaayi
Niravaarmazhavil chirakil kudayum
Kuliraay karalile moham
Cheruthen thirayum kuruvaalkkiliyaay
Kurukum manassile maunam(2)
Madabharamaay
(aakaasham...)

Engnengo malarmanjala moodi
Ennullil madhumaadhavamaayi
Poonkaattil puthunaampukalaadi
Vaarthinkal varavarnnavumaayi
Pakal poy marayum kadalin padavil
Nizhalaay vazhuthum manasse
Parayaa mozhiyil kuthiraa madhuvaay
Ozhukaathozhukum manasse
Ithuvazhi vaa
(aakaasham...)
Language: Malayalam

ആകാശം കണിപൂപ്പന്തലായ് ആലോലം തെളിഞ്ഞേ
തേവാരക്കുളിർ പൂന്തൊട്ടിലിൽ ഓംകാരം വിരിഞ്ഞേ
അമ്മാനം കിളി പൂച്ചുണ്ടിലോ സംഗീതം കുതിർന്നേ
പുലർകാല സൂര്യനായ് എന്നുള്ളം നിറഞ്ഞേ
(ആകാശം കണിപൂമ്പൈതലായ്...)

ആ..ആ...ആ...
ആരാരോ കളകാകളി പാടി
ആത്മാവിൽ നിറമാമയിലാടി
പൊന്നാമ്പൽ തളിരോർമ്മകൾ മൂടി
നീഹാരം നറുചന്ദനമായ്
നിറവാർമഴവിൽ ചിറകിൽ കുടയും
കുളിരായ് കരളിലെ മോഹം
ചെറുതേൻ തിരയും കുറുവാൽക്കിളിയായ്
കുറുകും മനസ്സിലെ മൗനം (നിറവാർ..)
മദഭരമായ് ..
(ആകാശം ...)

എങ്ങെങ്ങോ മലർമഞ്ഞല മൂടി
എന്നുള്ളിൽ മധുമാധവമായി
പൂങ്കാറ്റിൽ പുതുനാമ്പുകളാടി
വാർതിങ്കൾ വരവർണ്ണവുമായ്
പകൽ പോയ് മറയും കടലിൻ പടവിൽ
നിഴലായ് വഴുതും മനസ്സേ
പറയാ മൊഴിയിൽ കുതിരാമധുവായ്
ഒഴുകാതൊഴുകും മനസ്സേ
ഇതുവഴി വാ
(ആകാശം കണിപൂമ്പൈതലായ്...)
Movie/Album name: Malayala Maasam Chingam Onninu
Artists