Aaro thinklathidambo

1996
Lyrics
Language: English

Aaro hoy
Thankathidampo kannithinkaltharimpo nenchil thilangunnathaaraaro
Mullachiriyo chellachirakadiyo ullil chilampunnathaaraaro
Allithaliro nalla manjinkuliro swayam marakkunnathaaraaro
Aaro hoy
Thankathidampo kannithinkaltharimpo nenchil thilangunnathaaraaro

Mele niramegham mazhavillin peeli neerthi
Sharathkaalamallo thulumpunnu doore
Oro moha naampum naattumanjin paada moodum
Pakaltheeramengum nizhalchaanthu chaarthum
Manassu manassil parathum chillumani chithiramuthukal thedaam
Aaro hoy
Thankathidampo kannithinkaltharimpo nenchil thilangunnathaaraaro

Etho mrudubhaavam mizhiyampil chernnu nilkkum
Mozhichanthamallo kalampunnu kaattil
Kaanakkani manjin narumuthaay poothu nilkkum
Vasantholsavangal thalirkkunnu doore
Kanavu kanavilunarum mohamani chinchilam kilungum
(aaro...)
Language: Malayalam

ആരോ ഹോയു്
തങ്കത്തിടമ്പോ കന്നിത്തിങ്കല്‍ത്തരിമ്പോ നെഞ്ചില്‍ തിളങ്ങുന്നതാരാരോ
മുല്ലച്ചിരിയോ ചെല്ലച്ചിറകടിയോ ഉള്ളില്‍ ചിലമ്പുന്നതാരാരോ
അല്ലിത്തളിരോ നല്ല മഞ്ഞിന്‍കുളിരോ സ്വയം മറക്കുന്നതാരാരോ
ആരോ ഹോയു്
തങ്കത്തിടമ്പോ കന്നിത്തിങ്കല്‍ത്തരിമ്പോ നെഞ്ചില്‍ തിളങ്ങുന്നതാരാരോ

മേലേ നിറമേഘം മഴവില്ലിന്‍ പീലി നീര്‍ത്തും
ശരതു്കാലമല്ലോ തുളുമ്പുന്നു ദൂരേ
ഓരോ മോഹ നാമ്പും നാട്ടുമഞ്ഞിന്‍ പാടമൂടും
പകല്‍ത്തീരമെങ്ങും നിഴല്‍ച്ചാന്തു ചാര്‍ത്തും
മനസ്സു മനസ്സില്‍ പരതും ചില്ലുമണി ചിത്തിരമുത്തുകള്‍ തേടാം

ആരോ ഹോയു്
തങ്കത്തിടമ്പോ കന്നിത്തിങ്കല്‍ത്തരിമ്പോ നെഞ്ചില്‍ തിളങ്ങുന്നതാരാരോ

ഏതോ മൃദുഭാവം മിഴിയമ്പില്‍ ചേര്‍ന്നു നില്‍ക്കും
മൊഴിച്ചന്തമല്ലോ കലമ്പുന്നു കാറ്റില്‍
കാണാക്കണി മഞ്ഞിന്‍ നറു മുത്തായു് പൂത്തു നില്‍ക്കും
വസന്തോത്സവങ്ങള്‍ തളിര്‍ക്കുന്നു ദൂരേ
കനവു കനവിലുണരും മോഹമണി ചിഞ്ചിലം ചിഞ്ചിലം കിലുങ്ങും

(ആരോ)
Movie/Album name: Malayala Maasam Chingam Onninu
Artists