Aarivar Aarivar

1995
Lyrics
Language: Malayalam

ആരിവരാരിവരാരമ്മേ മൂളിയലങ്കാരി
കിടിലം കിടിലോല്‍ക്കിടിലം പോല്‍ വാഴുമഹങ്കാരി
(ആരിവരാരിവരാരമ്മേ )
പടകാളി കോലമിങ്ങു വരുന്നേ
കലിതുള്ളും കാളിയമ്മ വരുന്നേ
കൊടുവാളു കണ്ടില്ലേ
തിരനോക്കു കണ്ടില്ലേ
നാക്കില്‍ തിരതുള്ളും തെറിവാക്കിന്‍ പൊടിപൂരം
ഹേ കയ്യില്‍ പിടി കൊണ്ടാല്‍ പൊടിയാക്കും മുന്‍‌കോപം
ഹേ ആര്‍പ്പോ ഹീയോ വരവേല്‍ക്കണ്ടേ
വരുവിന്‍ വരുവിന്‍
(ആരിവരാരിവരാരമ്മേ )

ഈനാമ്പേച്ചി ഇവരീനാമ്പേച്ചി
കലിയിളകി തുള്ളുമ്പോള്‍ സിംഹം
അയ്യോ
(ഈനാമ്പേച്ചി )
മരുമോളൊരു മാന്‍പേട
തിരുമകനോ പടുമരവീടന്‍
(മരുമോളൊരു )
സ്ത്രീധനമുണ്ടിവളിന്നു കൊഴുത്തൊരു തറവാട്ടമ്മ
(ആരിവരാരിവരാരമ്മേ )

ഓലപ്പാമ്പു് ഇവര്‍ ഓലപ്പാമ്പു്
വാലിളകും നേരത്തോ അണലി
എന്റമ്മോ
(ഓലപ്പാമ്പു് )
മുറുകുമ്പോള്‍ പൂകുറ്റി
ഇട പിരിയുമ്പോള്‍ വാക്കത്തി
(മുറുകുമ്പോള്‍ )
നെറികേടു പെരുത്തു കൊഴുത്തവളിന്നോ വണങ്ങാമുടിയായി
(ആരിവരാരിവരാരമ്മേ )
Movie/Album name: Kidilolkkidilam
Artists