Aathmavin Pusthakathaalil [F]

1995
Lyrics
Language: English

Aathmaavin pusthakathaalil
Orumayilppeeli pidanju
Vaalittezhuthiya raavin
Vaalkkannaadiyudanju
Vaarmukilum sandhyaambaravum
Irulil poymaranju
Kanneer kaivazhiyil ormmakal idariveenu

Kadhayariyaathinnu sooryan
Swannathaamaraye kaivedinju
Ariyaathe aarumariyaathe
Chirithookum thaarakalariyaathe
Ambiliyariyaathe ilamthennalariyaathe
Yaaminiyil devan mayangi

Nandanavaniyile gaayakan
Chaithraveenaye kaattilerinju
Vidaparayum kaananakanyakale
Angakale ningal kettuvo
Maanasathanthrikalil vithumbunna pallaviyil
Alathallum virahagaanam
Language: Malayalam

ആത്മാവിന്‍ പുസ്‌തകത്താളില്‍
ഒരു മയില്‍പ്പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍
വാല്‍ക്കണ്ണാടിയുടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും
ഇരുളില്‍ പോയ്‌മറഞ്ഞു
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകള്‍ ഇടറിവീണു
(ആത്മാവിന്‍ ..)

കഥയറിയാതിന്നു സൂര്യന്‍
സ്വര്‍‌ണ്ണത്താമരയെ കൈവെടിഞ്ഞു (2)
അറിയാതെ ആരുമറിയാതെ
ചിരിതൂ‍കും താരകളറിയാതെ
അമ്പിളിയറിയാതെ ഇളംതെന്നലറിയാതെ
യാമിനിയില്‍ ദേവന്‍ മയങ്ങി
(ആത്മാവിന്‍ ..)

നന്ദനവനിയിലെ ഗായകന്‍
ചൈത്രവീണയെ കാട്ടിലെറിഞ്ഞു (2)
വിടപറയും കാനനകന്യകളേ
അങ്ങകലേ നിങ്ങള്‍ കേട്ടുവോ
മാനസതന്ത്രികളില്‍ വിതുമ്പുന്ന പല്ലവിയില്‍
അലതല്ലും വിരഹഗാനം
(ആത്മാവിന്‍ ..)
Movie/Album name: Mazhayethummunpe
Artists