Alayumen Priyathara[D]

1995
Lyrics
Language: Malayalam

അലയുമെന്‍ പ്രിയതരമോഹങ്ങള്‍ക്കിന്നിനി
ഇളവേല്‍ക്കുവാനൊരു തേന്‍കൂട്
ഇളമാനുകള്‍ ഇണയായ് തുള്ളും
ചന്ദനക്കുടിലിനകത്തൊരു തേന്‍കൂട്.. നിന്‍
കുടിലിനകത്തൊരു തേന്‍കൂട്..

ഒരു സ്വര്‍ണ്ണത്താലിതന്‍ താമരപ്പൂവായെന്‍
ഹൃദയമീ മാറത്തു ചായും...
കാതോര്‍ത്തു കേള്‍ക്കുമതെന്നും നിന്നാത്മാവില്‍
കാതരമോഹത്തിന്‍ മന്ത്രം
പ്രണയാതുരമാം സ്വപ്നമന്ത്രം..

മിഴിയിലെ ആകാശനീലിമയില്‍ സ്വപ്ന-
മതിലേഖ തോണിയില്‍ വന്നു
തോണി തുഴയുന്നോരാളിന്റെ ചാരത്തു
നാണിച്ചിരിക്കുന്നതാരോ.. മെല്ലെ
മാറത്തു ചായുന്നതാരോ..
Movie/Album name: Samudaayam
Artists