ആല്‍ക്കൊമ്പിലെ പാഴ്ത്തൂമുളം കൂട്ടില്‍ പാവങ്ങളായ് പാര്‍ക്കുന്നൊരീ പ്രാക്കള്‍ തമ്മില്‍പ്പണ്ടേ താങ്ങായ് നിന്നൂ കുഞ്ഞുങ്ങള്‍ക്കോ കൂട്ടായ് നിന്നൂ ഇടനെഞ്ചുതമ്മില്‍ പങ്കുവെച്ചും വാണിടുമ്പോള്‍ പാല്‍ത്തൂവല്‍ പോലെ കൊഴിയും കാലം നീര്‍ത്തുള്ളിപോലെ ഒഴുകും കാലം
തേന്‍ തുള്ളിയും പാലല്ലിയും നല്‍കി പൈതങ്ങളേ പുണ്യങ്ങളായ് മാറ്റി ദൂരെ ദൂരെ വിണ്ണും തേടി പൊങ്ങിപ്പൊങ്ങിപ്പാറും നേരം അവര്‍ നെഞ്ചുനീളെ ചുണ്ടുകൊത്തി പോറല്‍ വീഴ്ത്തി നോവിന്റെ കൂട്ടില്‍ പിടയും മൌനം പ്രാണന്റെ ചുണ്ടില്‍ പതറും ഗാനം