Aaru Paranjaalum (Kadhaprasangam)

1995
Lyrics
Language: Malayalam

ആരു പറഞ്ഞാലും നേര് പറയണം
ഓരോന്ന് തോന്നിയാൽ നന്നല്ല
നിങ്ങൾ ഓർമ്മയിൽ വച്ചതു പൊന്നല്ല
നെല്ലും പതിരും തിരിച്ചറിഞ്ഞിടേണം
എല്ലാരും മാവേലിമാരല്ല
നമ്മെളെല്ലാം ഹരിചന്ദ്രൻമാരല്ല
നമ്മെളെല്ലാം ഹരിചന്ദ്രൻമാരല്ല
കുറ്റമില്ലാത്തവരാറുണ്ട്
തെറ്റു ചെയ്യാത്തവരാരുണ്ട്
പറ്റിനിൽകാത്തവരാരുണ്ട്
വെട്ടിൽ വീഴാത്തവരാരുണ്ട്
നല്ലവരാര്‌ ചൊല്ലുവിൻ നേര്
നിങ്ങളും ഞങ്ങളും കണ്ടത് കൈലാസം
ആരു പറഞ്ഞാലും നേര് പറയണം
ഓരോന്ന് തോന്നിയാൽ നന്നല്ല

പനിനീരിൽ മുങ്ങികേറി പകരങ്ങൾ മേയിൽ ചൂടി
പുലർകാലപെണ്ണേ മുന്നിൽ വാ
ഒരുവല്ലം മുത്തും കൊണ്ടേ ഒരുവട്ടി പൂവും കൊണ്ടേ
ഒരുകുമ്പിൾ തേനും കൊണ്ടേ വാ
തമരകുളിരിന് തങ്കനിലാവിന്
താലമേന്തും പിറന്നാള് നാവേറും കാട്
പനിനീരിൽ മുങ്ങികേറി പകരങ്ങൾ മേയിൽ ചൂടി
പുലർകാലപെണ്ണേ മുന്നിൽ വാ

ആരീ വികടൻ ആരീ വിമുഖൻ ആരീ ഗജമുഖൻ
തെളിമയുടെ വാളും മിഴിയിലാളും
കൊടിയ തീയും തികയുവോ
ആരീ വനചരൻ ആരീ യുവനൃപൻ
ആരീ ശരവണൻ ആരീ നവവരൻ
ആരാകിലെന്ത് വീരോടെ നിന്ന്
പോരാടുമളവിലിവനുമൊരഭിമന്യു

നിരപരാധികൾ പലരുമയ്യോ ചതിയിൽ വീഴുന്നു
മിഴിയണഞ്ഞവർ കൂരിരുട്ടിൽ തടവിലാകുന്നു
ജലപിശാചുകൾ കൂടെനിൽകുമ്പോൾ
ചുഴിലവരെ തള്ളിനീക്കുമ്പോൾ
കഴിയുമോ ഉണരുവാൻ നിഴലുമായ് പൊരുത്തുവാൻ
നിരപരാധികൾ പലരുമയ്യോ ചതിയിൽ വീഴുന്നു

സങ്കടം തീർന്നിതാ തങ്ങളിൽ ചേരുന്നു
കുങ്കുമസന്ധ്യയാം നായകനും
ഇനി മംഗളം മംഗളം നേരുക നാം
ചന്ദനവാതിലണഞ്ഞു മണിയറ
കുന്തിരിവെട്ടം മിഴിയടച്ചു
ശുഭ മംഗളം മംഗളം പാടുക നാം
സർവ്വ മംഗളം മംഗളം പാടുക നാം
നിത്യ മംഗളം മംഗളം പാടുക നാം
സർവ്വ മംഗളം മംഗളം പാടുക നാം
നിത്യ മംഗളം മംഗളം പാടുക നാം
മംഗളം മംഗളം മംഗളം മംഗളം
മംഗളം മംഗളം മംഗളമേ
Movie/Album name: Puthukkottayile Puthumanavaalan
Artists