Amme Nee Onnu Koodi

1994
Lyrics
Language: Malayalam

അമ്മേ നീ ഒന്നുകൂടി പിറന്നീടമ്മേ
ഞാൻ ഉള്ളിലുള്ള വേദനകൾ ചൊല്ലാം അമ്മേ...
ദിവ്യമാം സന്നിധി കനവായ് തീർന്നുപോയ്
ഈ നിത്യ ശാപജന്മമാകെ ദുഃഖമാണമ്മേ....
അമ്മ....അമ്മ.... അമ്മാ.....(അമ്മേ നീ)
അമ്മ തന്ന പാലിൽ പാവനമാം സ്നേഹം
എന്നുമൂറി നിൽക്കും എന്റെ നാവിൽ
ഓമൽ ലല്ലവി പാടി കോടി മുത്തങ്ങളേകി
എന്നും തോളിലേറ്റി നെഞ്ചിലൂയലാട്ടി
പ്രിയമരുളുന്ന വറ്റാത്ത ക്ഷീരാംബുദി
നിറ വാത്സല്യം ചൊരിഞ്ഞെന്നിലാ..ജനനീ
ഇനിയേത് ദൈവവമുണ്ട് മാതൃ സ്നേഹ സീമയായ്
അമ്മ.അമ്മ.അമ്മാ...(അമ്മേ നീയൊന്നുകൂടി)
പിച്ച വച്ച നാൾ മുതൽ നാവിലുള്ളതൊന്നേ
കൺകണ്ട ദൈവം അമ്മയെന്ന്...
നീചനായ കാലം അന്ധനായ ദൈവം
ചേർന്ന് ചെയ്ത ദ്രോഹം പാടിലായി ജന്മം
അതി ശാപങ്ങളിന്നിത്ര ദലമർന്നുവോ
പ്രിയമകനോട് മാതാവിനെ വേ..ർപിരിക്കാൻ
ആ അമ്മ വീണ്ടും ബ്രഹ്മനാലുയർത്തെണീക്കുമോ
അമ്മ.. അമ്മ.. അമ്മാ...
(അമ്മേ നീ ഒന്നുകൂടി )
Movie/Album name: Chiranjeevi
Artists