ആതിരാ പാല്‍നിലാവ് പാടമേഞ്ഞ പൂപ്പന്തല്‍ ആയിരം പൈങ്കിളികള്‍ പൊന്നുരുക്കും മന്ത്രം നന്മകള്‍ നേരുവാന്‍ ശാന്തിദീപം ഏറ്റുവാന്‍ കാത്തുനില്‍പ്പു ശ്യാമസന്ധ്യകള്‍ ധന്യം നിമിഷം [ആതിരാ]
പൊന്നും കതിര്‍മണ്ഡപമോ നാദസ്വരത്തിന്റെ മേളങ്ങളോ? ആളിമാരോ തോഴിമാരോ ആശംസനേരുന്ന കൂട്ടുകാരോ? ജീവിതം നിറഞ്ഞുപെയ്ത സംഗീതങ്ങളില്‍ സ്വര സഞ്ചാരങ്ങളില്‍ ഈണം തേങ്ങുന്ന താളം വിതുമ്പുന്ന മൌനം കണ്മണി നിറ മൌനം കണ്മണി [ആതിരാ]
മിന്നും മണിദീപങ്ങളില്‍ ചന്ദനം കത്തുന്ന കൈത്തിരിയില്‍ ആടകളില്‍ മോടികളില്‍ ആഭരണത്തിന്റെ ജാലങ്ങളില്‍ നിന്മനസ്സു കണ്ടുണര്‍ന്ന ചൈതന്യമൊന്നേ അവനെല്ലാം നീ തന്നെ ജീവന്‍ ജീവനില്‍ പൂവണിഞ്ഞാനന്ദമേകൂ കണ്മണി അതു നേടൂ കണ്മണീ [ആതിരാ]