അഞ്ചുനിലപ്പന്തലിട്ട പൂമാനത്തില്‍ കൊഞ്ചിയാടി തേന്‍ മൊഴിഞ്ഞു നീ (അഞ്ചുനില) ആടിയാടിവാ നീ ആടിയാടിവാ പാടിയാടിവാ നീ പാടിയാടിവാ
അഞ്ചുനിലപ്പന്തലിട്ട പൂമാനത്തില്‍ കൊഞ്ചിയാടി തേന്‍ മൊഴിഞ്ഞു നീ
ആറ്റുനോറ്റു കാത്തിരുന്നതും - നിന്നെ ഞാന്‍ ആനയിച്ചു സ്വീകരിച്ചതും (ആറ്റുനോറ്റു) വിരുന്നൊരുക്കി കാത്തിരുന്നു കാമദേവന്‍ ഞാന്‍ വിപ്രലംഭസുന്ദരി നീ ഓടി വന്നതും ചൊരിഞ്ഞു നീയൊരായിരം തേന്‍തുള്ളികള്‍ നുകര്‍ന്നു ഞാനാദ്യമായു് നിന്റെ ചുണ്ടുകള്‍
അഞ്ചുനിലപ്പന്തലിട്ട പൂമാനത്തില്‍ കൊഞ്ചിയാടി തേന്‍ മൊഴിഞ്ഞു നീ
കന്മദപ്പൂ ചൂടി നിന്നതും - കാതരേ മെല്ലെ നീയടുത്തു വന്നതും (കന്മദപ്പൂ ) മുല്ലവള്ളി പോല്‍ പടര്‍ന്നു നിന്റെ മേനിയില്‍ പണ്ടു കേട്ട പാട്ടിനീണമൊന്നു മീട്ടി ഞാന്‍ ഉണര്‍ന്നു പാടി ആയിരം വര്‍ഷമേഘങ്ങള്‍ കവര്‍ന്നു ഞാനാദ്യമായു് നിന്റെ യൗവ്വനം