അന്തിമാനക്കൂടാരം പൊൽച്ചിലമ്പിൽ ചാഞ്ചാടും മിന്നാര പൊന്നുരുക്കി പണ്ടമാക്കുമ്പോൾ തപ്പു കൊട്ടി പാടാനും തമ്മിലൊന്നായ് കൂടാനും ചിന്തൂര ചാന്തു പൊട്ടും തൊട്ടു വന്നാട്ടേ ഓ..ഓ..ഓ.. കുന്നോളം കുളിരുമായ് മഞ്ഞണിഞ്ഞ മലയോരം കനവുലാവുമീ കറുക നാമ്പു പോൽ ആരെയാരെ തേടി ഞാൻ
ചെല്ലക്കുടമണി മെല്ലെ കിലുകിലെ ഉള്ളിൽ മൂളുമൊരു താളത്തിൽ മിന്നിപ്പൊലിയുമൊരോമൽക്കനവുകൾ എന്നെ മൂടുമൊരു നേരത്ത് മാരിമുകിലിൻ കൈകൾ ചാർത്തും മിന്നൽ വളകൾ കിലുങ്ങുമ്പോൾ പീലി വിടരും മയിലിൻ പിട പോൽ കേളിയാടി ഇടനെഞ്ചിൽ ആ ….ആ… ആ… അകന്നേ പോയ് ശരത്കാലം അലിഞ്ഞേ പോയ് (അന്തിമാനക്കൂടാരം…)
കന്നിക്കതിർമണി കൊത്തി തുരുതുരെ ദൂരെ മായുമൊരു പൈങ്കിളിയായ് കണ്ണിൽ പലവുരു നിൻ പുഞ്ചിരിയുടെ കാന്തി ചിന്തുമൊരു നേരത്ത് പാതിമലരിൻ ഇതളിൽ തെളിയും മഞ്ഞുമണിയായ് മാറി നീ രാവിലുണരും വനചന്ദ്രികയായ് മൂകമുരുകി എന്നുള്ളിൽ ഓ..ഓ..ഓ.മറഞ്ഞേ പോയ് പഴം പാട്ടും മറന്നേ പോയ് (അന്തിമാനക്കൂടാരം…)
Movie/Album name: Paalayam
Movie Summary:Paalayam (1994) is a Malayalam drama centering on the lives and struggles of a community of people living in a colony (paalayam), exploring themes of social injustice, poverty, and resilience.
Song Credits:
- Song: Anthimaanakkoodaaram
- Film: Paalayam (1994)
- Lyricist: Not reliably available
- Music Composer: Not reliably available
- Singer(s): Not reliably available
Musical Style: Melodic Malayalam film song (film-devotional/folk-tinged style).
Raga Details: Not reliably available.
Key Artists Involved: Information not reliably available for this specific song.
Awards & Recognition: No known awards specifically for this song.