Athilola

1994
Lyrics
Language: English

Athilola nakha leelayil anuraaga laya naadamaay
En ida nenju chaari madiyil mayangum mani thambure
Mani thambure athilola nakha leelayil anuraaga laya naadhamaay

Sruthi meettuvaan ninte sirayil thalodumbol
Aniviral thumbilenthagni pravaaham aa.. (2)
Aa maasmara kaantha valayangal ariyaathe
Ninneyen bhaavanakkeki
Njaan ninte kaavyam neeyente kaavyam
Naaminnu shringaara sangama kaavyam
(athilola....)

Oru saadhakam kondu sama bhaava geethangal
Chirakilakkaanullil enthithra moham aa (2)
Aa jeeva saahithya swara sangamam pole
Neeyente praananeyootty
Neeyente shraavyam njaan ninte shraavyam
Verilla nammil samaanthara nyaayam
(athilola...)
Language: Malayalam

(സ്ത്രീ) അതിലോല നഖലീലയില്‍ അനുരാഗലയനാദമായി (2)
എന്‍ ഇടനെഞ്ചു ചാരി മടിയില്‍ മയങ്ങും മണിത്തമ്പുരേ
(പു) മണിത്തമ്പുരേ
അതിലോല നഖലീലയില്‍ അനുരാഗലയനാദമായി

(പു) ശ്രുതി മീട്ടുവാന്‍ നിന്‍റെ സിരയില്‍ തലോടുമ്പോള്‍
അണിവിരല്‍ തുമ്പിലെന്‍റഗ്നിപ്രവാഹം ആ
(ശ്രുതി മീട്ടുവാന്‍)
(സ്ത്രീ) ആ മാസ്മരകാന്തവലയങ്ങള്‍ അറിയാതെ
നിന്നെയെന്‍ ഭാവനയ്ക്കേകി
(പു) ഞാന്‍ നിന്‍റെ കാവ്യം നീയെന്‍റെ കാവ്യം
(ഡു) നാമിന്നു ശൃംഗാര സംഗമ കാവ്യം
(പു) അതിലോല നഖലീലയില്‍ അനുരാഗലയനാദമായി

(സ്ത്രീ) ഒരു സാധകം കൊണ്ടു സമഭാവഗീതങ്ങള്‍
ചിറകിലാക്കാനുള്ളില്‍ എന്തിത്ര മോഹം ആ
(ഒരു സാധകം)
(പു) ആ ജീവസാഹിത്യ സ്വരസംഗമം പോലെ
നീയെന്‍റെ പ്രാണനെയൂട്ടി
(സ്ത്രീ) നീയെന്‍റെ സ്രാവ്യം ഞാന്‍ നിന്‍റെ സ്രാവ്യം
(ഡു) വേറില്ല നമ്മില്‍ സമാന്തര ന്യായം

(സ്ത്രീ) അതിലോല നഖലീലയില്‍ അനുരാഗലയനാദമായി
എന്‍ ഇടനെഞ്ചു ചാരി മടിയില്‍ മയങ്ങും മണിത്തമ്പുരേ
മണിത്തമ്പുരേ
Movie/Album name: Varanamaalyam
Artists