അതിശയ സംഭ്രമ സാഗര രാമഴയില്‍ - സ്വയം നനയുമൊരാസുരസംഗമ നോവറിയും - ലയം അലസമേതോ വീണയില്‍ അലയുമീണം കൂടിയും പുകമുഖം തീര്‍ത്തിടും വേളകള്‍ (അതിശയ )
താളം വഴുതിമാറും മനസ്സിലേറുമോര്‍മ്മതന്‍ നളിന നാഭിയില്‍ മതിമയങ്ങും മൗനമേ കാലം കഴുകി നീക്കും കറകളേറെയെങ്കിലും കതിരണിഞ്ഞിടും കനവു മേയും പ്രായമേ യൗവ്വനം ചഞ്ചലം മായതന്‍ മന്ദിരം യമുന തേടുന്ന ശൃംഗാര വൃന്ദാവനം (അതിശയ )
ഏതോ കുയിലു പാടും സ്വരവീഹാര ഗാനമായു് ഇതളണിഞ്ഞൊരീ ഹരിത തീരം തേടുവാന്‍ താനേ തരളമാകും തളിരു മേഞ്ഞ കൂട്ടിലെ സരസസാന്ദ്രമായു് പുതിയ രാഗം പാടുവാന്‍ പാതിരാപ്പൂവിലെ ആതിരാ തെന്നലായു് ഹൃദയമാടുന്ന നീഹാര നീരാജനം (അതിശയ )