Aakaashathinu Keezhe Nee

1993
Lyrics
Language: English

Aakaashathinu keezhe
Neelaakaashathinu keezhe
Pachappattil pala pala pookkal
Thunni vechathu pole
Kochu kerala naadu ee
Kochu kerala naadu

Manjanimalakal kandu madangiya
Kiliye kiliye
Mandaakiniyil kulichu thozhuthoru
Kiliye kiliye
Manjathechippoovunarum nin
Kaavilulsavamaay ee
Mandaarathoppilallo ninte ponnonam
(aakaashathinu...)

Konnakal swarnnakingini chaarthum
Thodiyil thodiyil
Pon kanivellari kaazhcha veykkum
Vayalil vayalil
Kanneeruppu kalarnnaalum nin
Jeevanulsavamaay ee
Kasthoorimaavilallo ninte pon koodu
(aakaashathinu...)
Language: Malayalam

ആകാശത്തിനു കീഴേ
നീലാകാശത്തിനു കീഴേ
പച്ചപ്പട്ടിൽ പല പല പൂക്കൾ
തുന്നി വെച്ചതു പോലെ
കൊച്ചു കേരള നാട് ഈ
കൊച്ചു കേരള നാട്

മഞ്ഞണിമലകൾ കണ്ടു മടങ്ങിയ
കിളിയേ കിളിയേ
മന്ദാകിനിയിൽ കുളിച്ചു തൊഴുതൊരു
കിളിയേ കിളിയേ
മഞ്ഞത്തെച്ചിപ്പൂവുണരും നിൻ
കാവിലുത്സവമായ് ഈ
മന്ദാരത്തോപ്പിലല്ലോ നിന്റെ പൊന്നോണം (ആകാശത്തിനു...)

കൊന്നകൾ സ്വർണ്ണക്കിങ്ങിണി ചാർത്തും
തൊടിയിൽ തൊടിയിൽ
പൊൻ കണി വെള്ളരി കാഴ്ച വെയ്ക്കും
വയലിൽ വയലിൽ
കണ്ണീരുപ്പു കലർന്നാലും നിൻ
ജീവനുത്സവമായ് ഈ
കസ്തൂരിമാവിലല്ലോ നിന്റെ പൊൻ കൂട് (ആകാശത്തിനു...)
Movie/Album name: Irulmaalangal
Artists