Corrected by sunish menon on may 7,2008 Allimalar kaavil pooram kaanaanannu nammal poyi raavil nilaavildhooreyoraalmara chottilirunnumaarivil gopura maalika theerthuathil naamonnaay aadi paadee (allimalar) Oru pon maanine thedi naam paanjukaathara mohangal kanneeril maanjumazhavillin mani meda oru kaatil veenumannile kali veedum maanjuvoinnathum madhuramorormayaay (mannile)marubhoovilundo madhumaasa theertham (allimalar) Veruthe sooryane dhyaanikkumethopaathiraa poovinte nombaram poleoru kaatilaliyunna hrudhayaardhra geethampinneyum chirikkunnu poovukalmannilee vasanthathin dhoothikal (pinneyum)rithushobhayaake oru kunju poovil (allimalar)
Language: Malayalam
അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍ ദൂരെയൊരാല്‍മര ചോട്ടിലിരുന്നു മാരിവില്‍ ഗോപുര മാളിക തീര്‍ത്തു അതില്‍ നാമൊന്നായ് ആടി പാടീ അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍
ഒരു പൊന്‍മാനിനെ തേടി നാം പാഞ്ഞു കാതരമോഹങ്ങള്‍ കണ്ണീരില്‍ മാഞ്ഞു മഴവില്ലിന്‍ മണിമേട ഒരു കാറ്റില്‍ വീണു മണ്ണിലെ കളിവീടും മാഞ്ഞുവോ ഇന്നതും മധുരമോരോര്‍മയായ് (മണ്ണിലെ ...) മരുഭൂവിലുണ്ടോ മധുമാസ തീര്‍ത്ഥം അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍
വെറുതെ സൂര്യനെ ധ്യാനിക്കുമേതോ പാതിരാ പൂവിന്റെ നൊമ്പരം പോലെ ഒരു കാറ്റിലലിയുന്ന ഹൃദയാര്‍ദ്രഗീതം പിന്നെയും ചിരിക്കുന്നു പൂവുകള്‍ മണ്ണിലേ വസന്തത്തിന്‍ ദൂതികള്‍ (പിന്നെയും ...) ഋതുശോഭയാകെ ഒരു കുഞ്ഞു പൂവില്‍
അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍ ദൂരെയൊരാല്‍മര ചോട്ടിലിരുന്നു മാരിവില്‍ ഗോപുര മാളിക തീര്‍ത്തു അതില്‍ നാമൊന്നായ് ആടി പാടീ അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍