Ayyappa

1992
Lyrics
Language: Malayalam

അയ്യപ്പാ - നിന്നടി പൊന്നടി തേടിയുഴന്നിവനയ്യപ്പാ
മെയ്യപ്പാ - പൊന്‍‌പടി പതിനെട്ടെന്നിനി കാണുവതയ്യപ്പാ
ദാസനെത്ര കാത്തിരുന്നു, ദേവപാദമോര്‍ത്തിരുന്നു
കത്തുമഴല്‍ കര്‍പ്പൂരം, അശ്രുനീരാലഭിഷേകം
സര്‍വ്വവും ശാസ്താമയം ശരണത്തിലകലും ഭയം

പതിതര്‍‌തന്‍ നോവിലേ പൂവിടൂ നിന്‍‌മുഖം
ശരണമേ മന്ത്രമായ് ചരണമേ ലക്ഷ്യമായ്
കല്ലിലും മുള്ളിലും നടക്കും ഞാന്‍ - ഇനി
കാട്ടിലും മേട്ടിലും ഓടും ഞാന്‍...

വേദന തിന്നതുമാധിയിലാഴ്ന്നതുമാ നട കാണ്‍‌മതിനേ
നിദ്ര മറന്നതുമാര്‍‌ത്തി പിടിച്ചതും ഇരുമുടി ചുമപ്പതിനേ
വാടിയ ജീവനിലമൃതം ചൊരിയുവതയ്യപ്പദര്‍ശനമേ!
അയ്യപ്പാ... അയ്യപ്പാ... അയ്യപ്പാ...
(അയ്യപ്പാ...)

ചന്ദനം കുങ്കുമം സര്‍വ്വവും സംഗമം
സ്വാമിതന്‍ ചരണമേ ഭൂമിയില്‍ മോചനം
ഭക്തരില്‍ നിന്‍ കരം ചേര്‍ക്ക നീ
എന്‍ തപം സാധ്യമായ് തീര്‍ക്ക നീ

അജ്ഞത തന്നിലുമക്ഷരസിദ്ധികളരുളിടുമയ്യപ്പാ
നിന്‍ പദം പാടിടും പമ്പയിലെത്താന്‍ വരമരുളയ്യപ്പാ
നിന്‍ മുഖദര്‍ശനമഗതിയെനിക്കൊരു പുണ്യസുദര്‍ശനമേ!
അയ്യപ്പാ... അയ്യപ്പാ... അയ്യപ്പാ...
(അയ്യപ്പാ...)
Movie/Album name: Sabarimalayil Thanka Sooryodayam

Sentence Summary: Sabarimalayil Thanka Sooryodayam is a 1992 Malayalam devotional film centered on Lord Ayyappa and the pilgrimage to Sabarimala, woven around themes of faith and devotion.

Song Credits: Not reliably available.

Musical Style: Devotional (Bhakti) film song in the traditional Kerala–Tamil Ayyappa bhajan idiom, with choral devotional singing.

Raga Details: Not available.

Key Artists Involved: Not reliably available.

Awards & Recognition: Not available.

Scene Context: The song "Ayyappa" functions as a devotional invocation to Lord Ayyappa, sung in the context of the Sabarimala pilgrimage and the film's overarching devotional narrative. Specific scene details are not available.


Artists