Ambalappuzhayile Ambaadippaithale

1991
Lyrics
Language: Malayalam

അമ്പലപ്പുഴയിലെ അമ്പാടിപ്പൈതലേ
കാർവർണ്ണാ കൃഷ്ണാ നീ കനിയേണമേ
അമ്പലപ്പുഴയിലെ അമ്പാടിപ്പൈതലേ
കാർവർണ്ണാ കൃഷ്ണാ നീ കനിയേണമേ
കാരുണ്യവാരിധേ ഗുരുവായൂരപ്പാ നീ
കാരുണ്യം ഞങ്ങളിൽ ചൊരിയേണമേ
കാരുണ്യവാരിധേ ഗുരുവായൂരപ്പാ നീ
കാരുണ്യം ഞങ്ങളിൽ ചൊരിയേണമേ
(അമ്പലപ്പുഴയിലെ...)

ജന്മപാപത്തിന്റെ ചുമടുമായ് ഞങ്ങളീ
കർമ്മപഥങ്ങളിൽ അലയുമ്പോൾ ...

ജന്മപാപത്തിന്റെ ചുമടുമായ് ഞങ്ങളീ
കർമ്മപഥങ്ങളിൽ അലയുമ്പോൾ
കാരുണ്യമൂർത്തേ നീ കാവലായ് മാറണം
കരളിലെ നെയ്ത്തിരി തെളിച്ചീടേണം
കാരുണ്യമൂർത്തേ നീ കാവലായ് മാറണം
കരളിലെ നെയ്ത്തിരി തെളിച്ചീടേണം
(അമ്പലപ്പുഴയിലെ...)

ഓടക്കുഴലൂതി ഓടിവരും കണ്ണാ
നീലക്കാർവർണ്ണാ ഗോപാലാ ...

ഓടക്കുഴലൂതി ഓടിവരും കണ്ണാ
നീലക്കാർവർണ്ണാ ഗോപാലാ
ദു:ഖത്തിൻ കരിന്തിരി നാളം കെടുത്തിയെൻ
അകതാരിൽ ആനന്ദം ചൊരിയേണമേ
ദു:ഖത്തിൻ കരിന്തിരി നാളം കെടുത്തിയെൻ
അകതാരിൽ ആനന്ദം ചൊരിയേണമേ
(അമ്പലപ്പുഴയിലെ...)
Movie/Album name: Thookkuvilakku
Artists