Ambalappuzhayile Ambaadippaithale
1991
അമ്പലപ്പുഴയിലെ അമ്പാടിപ്പൈതലേ...
കാർവർണ്ണാ കൃഷ്ണാ നീ കനിയേണമേ...
കാരുണ്യവാരിധേ ഗുരുവായൂരപ്പാ നീ
കാരുണ്യം ഞങ്ങളിൽ ചൊരിയേണമേ...
(അമ്പലപ്പുഴയിലെ)
ജന്മപാപത്തിന്റെ ചുമടുമായ് ഞങ്ങളീ
കർമ്മപഥങ്ങളിൽ അലയുമ്പോൾ... (2)
കാരുണ്യമൂർത്തേ നീ കാവലായ് മാറണം...
കരളിലെ നെയ്ത്തിരി തെളിച്ചിടേണം... (2)
കരളിലെ നെയ്ത്തിരി തെളിച്ചിടേണം...
(അമ്പലപ്പുഴയിലെ)
ഓടക്കുഴലൂതി ഓടിവരും കണ്ണാ...
നീലക്കാർവർണ്ണാ ഗോപാലാ... (2)
ദുഃഖത്തിൻ കരിന്തിരിനാളം കെടുത്തിയെൻ
അകതാരിൽ ആനന്ദം ചൊരിയേണമേ... (2)
അകതാരിൽ ആനന്ദം ചൊരിയേണമേ...
(അമ്പലപ്പുഴയിലെ)
Movie/Album name: Thookkuvilakku
Artists