Aaromale Nee En

1991
Lyrics
Language: Malayalam

ഉം...

ആരോമലേ
നീയെന്നോര്‍മ്മയായു് വന്നു
നീയും ഞാനുമുണര്‍ന്നു
വാനും മണ്ണും കുളിരണിഞ്ഞു

(ആരോമലേ )

തേടുന്നു നിന്നില്‍ ഞാനെന്ന ദാഹം
ഏതേ ജീവരാഗം - ഭാവം
(തേടുന്നു )
ഈ അനന്തത നമുക്കാണല്ലോ
ഈ വസന്തമീ ലയമാണല്ലോ
നാമൊരിക്കലും ഉണര്‍ന്നിടാതെ
ആരുമാരുമേ അറിഞ്ഞാടാതെ
കാണാതെ നാം കാണും

(ആരോമലേ )

ഉം...

കാണുന്നു നിന്നില്‍ ഞാനെന്ന എന്നെ
ഏതോ മൂകരാഗം - താളം
(കാണുന്നു )
പൂവിടുന്ന നവചേതനയായി
ദേവി നീയൊരു താരമായി
പൂനിലാവിലോ ഒരാമ്പല്‍പ്പൂവായി
തേന്‍ പുരട്ടിയൊരോമല്‍ക്കനവായി
കേള്‍ക്കാതെ നാം കേള്‍പ്പൂ

(ആരോമലേ )
Movie/Album name: Irikku M.D. Akatthundu
Artists