Aadimanaadam

1991
Lyrics
Language: English

Aadimanaadam mangaladeepa jwalayaakkiya
Vibhaathame vibhaathame
Akamizhiyil anjanamezhuthan
Aksharamay thuyilunaru
Thoolikayil thuyilunaru

Varamozhiyode vaaymozhiyode
Aayiram vazhanangalode
Naanarthangalum onnaay vidarum
Maanavagaadhayaal hridayam nirayum
Saakshara chaaruthayekku
Mannine vidyaalayamaakku

Kavikal paadi saamagaanam
Prapanchalayathara gaanam
Shaasthrakarangal saardhakamaakkum
Navayugasrishti sthithilayaraagam
Saaksharalokam theliyum
Jeevitha parivarthana raagam
Language: Malayalam

ആദിമനാദം മംഗളദീപജ്വാലയാക്കിയ
വിഭാതമേ വിഭാതമേ
അകമിഴിയില്‍ അഞ്ജനമെഴുതാന്‍
അക്ഷരമായ് തുയിലുണരൂ
തൂലികയില്‍ തുയിലുണരൂ

വരമൊഴിയോടെ വായ്മൊഴിയോടെ
ആയിരം വചനങ്ങളോടെ
നാനാര്‍ഥങ്ങളും ഒന്നായ് വിടരും
മാനവഗാഥയാല്‍ ഹൃദയം നിറയും
സാക്ഷരചാരുതയേകൂ
മണ്ണിനെ വിദ്യാലയമാക്കൂ

കവികള്‍ പാടി സാമഗാനം
പ്രപഞ്ചലയതരഗാനം
ശാസ്ത്രകരങ്ങള്‍ സാര്‍ഥകമാക്കും
നവയുഗസൃഷ്ടു സ്ഥിതിലയരാഗം
സാക്ഷരലോകം തെളിയും
ജീവിതപരിവര്‍ത്തന രാഗം
Movie/Album name: Aamina Tailors
Artists