Arikilekkiniyum Nee

1991
Lyrics
Language: English

Makaramaasathile nagarasandhye
Aniviral neettum nin nishwaasamallayo
Shivamallippoovukalaayi..
Shivamallippoovukalaayi.....
(arikilekkiniyum... )

Mazhavillum vasanthavum kuyilinte panchamavum
Sthreedhanam chodichu konde... (mazhavillum..)
Vilippuram nilkkumee ravine kanmunayaal
Vilakkunnathum njaan kandu.. (vilippuram..)
Kandu.. aahaa.. kandu.. aahaa.. njaan kandu...
(arikilekkiniyum... )

Enneyum ninneyum thammilinakkumee
Dhanya muhoorthamithethu raagam...
Aa... aa... aa... (enneyum...)
Vishukkili thoovalaal omane nin chiri njaan
Pakarthumpol enthinee naanam.. (vishukkili.. )
Naanam.. aahaa.. naanam.. aahaa.. enthinee naanam.....
(arikilekkiniyum... )
Language: Malayalam

അരികിലേക്കിനിയും നീ ചേര്‍ന്നുനില്‍ക്കൂ
മകരമാസത്തിലെ നഗരസന്ധ്യേ...
അണിവിരല്‍ നീട്ടും നിന്‍ നിശ്വാസമല്ലയോ
ശിവമല്ലിപ്പൂവുകളായി... [2]

(അരികിലേക്കിനിയും)

മഴവില്ലും വസന്തവും കുയിലിന്‍റെ പഞ്ചമവും
സ്ത്രീധനം ചോദിച്ചുകൊണ്ടേ...(മഴവില്ലും)
വിളിപ്പുറം നില്‍ക്കുമീ രാവിനെ കണ്‍‌മുനയാല്‍
വിലക്കുന്നതും ഞാന്‍ കണ്ടു...(വിളിപ്പുറം)
കണ്ടു..ആഹാ. കണ്ടു..ആഹാ. ഞാന്‍ കണ്ടു‍...

(അരികിലേക്കിനിയും)

എന്നെയും നിന്നെയും തമ്മിലിണക്കുമീ
ധന്യമുഹൂര്‍ത്തമിതേതു രാഗം
ആ,,ആ,,ആ.(എന്നെയും)
വിഷുക്കിളിത്തൂവലാലോമനേ നിന്‍ ചിരി ഞാന്‍
പകര്‍ത്തുമ്പോളെന്തിനീ നാണം(വിഷുക്കിളി)
നാണം..ആഹാ. നാണം..ആഹാ. എന്തിനീ നാണം?

(അരികിലേക്കിനിയും)
Movie/Album name: Omanaswapnangal
Artists