അദ്വൈത വേദങ്ങളേ അദ്ധ്യാത്മഗീതങ്ങളേ ആലോലവീചിയാല്‍ ഓംകാരമായെന്റെ ആത്മാവിലെന്നെന്നും വിടര്‍ന്നു നില്‍ക്കും എന്നെന്നുമെന്‍ മനം വിതുമ്പി നില്‍ക്കും (അദ്വൈത വേദങ്ങളേ ) അദ്വൈത വേദങ്ങളേ
മിന്നും വിളക്കായു് എന്നും ജ്വലിക്കും എന്നെന്നും കണ്ണില്‍ തെളിഞ്ഞു നില്‍ക്കും (മിന്നും വിളക്കായു് ) മനസ്സിന്റെ താലത്തില്‍ കനവായിരിക്കും തമസ്സില്‍ നീ എന്നെന്നും കനലായിരിക്കും നിഴലായി നിത്യം വിരുന്നു വരും എന്നെന്നും എന്‍ മനം വിതുമ്പി നില്‍ക്കും അദ്വൈത വേദങ്ങളേ
ധര്‍മ്മം ജയിക്കും വിധി കണ്ടു നില്‍ക്കും വിരഹങ്ങള്‍ നിനക്കായ് നീക്കി വെയ്ക്കും (ധര്‍മ്മം ജയിക്കും ) അന്ത്യത്തിന്‍ മണിനാദം നീ കാത്തിരിക്കേ മരണത്തിന്‍ വാതില്‍ക്കല്‍ ഞാന്‍ സാക്ഷി നില്‍ക്കേ ഒരുങ്ങാത്ത യാത്രയ്ക്കു രഥമിറക്കി എന്നെന്നും എന്‍ മനം വിതുമ്പി നില്‍ക്കും (അദ്വൈത വേദങ്ങളേ) അദ്വൈത വേദങ്ങളേ