ആകാശഗോപുരം പൊന്‍മണിമേടയായ് അഭിലാഷഗീതകം സാഗരമായ് ഉദയരഥങ്ങള്‍ തേടി വീണ്ടും മരതകരാഗസീമയില്‍ സ്വര്‍ണ്ണപ്പറവ പാറി നിറമേഘച്ചോലയില്‍ വര്‍ണ്ണക്കൊടികളാടി തളിരോലക്കൈകളില്‍ (ആകാശഗോപുരം)
തീരങ്ങള്‍ക്കു ദൂരെ വെണ്‍മുകിലുകള്‍ക്കരികിലായ് അണയുംതോറുമാര്‍ദ്രമാകുമൊരു താരകം ഹിമജലകണം കണ്‍കോണിലും ശുഭസൗരഭം അകതാരിലും മെല്ലെത്തൂവി ലോലഭാവമാര്‍ന്ന നേരം (ആകാശഗോപുരം)
സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലില്‍ നിഴലാടുന്ന കപടകേളിയൊരു നാടകം കണ്‍നിറയുമീ പൂത്തിരളിനും കര മുകരുമീ പൊന്മണലിനും അഭയം നല്‍കുമാര്‍ദ്രഭാവനാജാലം (ആകാശഗോപുരം)