Aakaasadeepamennum

1989
Lyrics
Language: Malayalam

ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ (2)
മൗനരാഗമാണിയും താരിളം തെന്നലേ
പൊൻപരാഗമിളകും വാരിളം പൂക്കളെ
നാമുണരുമ്പോൾ
രാവലിയുമ്പോൾ

ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ

സ്നേഹമോലുന്ന കുരുവിയിണകളെൻ ഇങ്കിതം തേടിയല്ലോ
നിൻ മണിച്ചുണ്ടിൽ അമൃതമധുരലയമോർമ്മയായ് തോർന്നുവല്ലോ
കടമിഴിയിൽ മനമലിയുമഴക് ചാർത്തി
പാൽക്കനവിൽ തേൻകിനിയുമിലകളേകി
വാരിപ്പുണർന്ന മദകരലതയെവിടെ
മണ്ണിൽച്ചുരന്ന മധുതരമതമെവിടെ
നാമുണരുമ്പോൾ
രാവലിയുമ്പോൾ

ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ

ഇന്നലെ പെയ്ത മൊഴിയുമിലയുമൊരു പൂമുളംകാടുപോലും
ദേവരാഗങ്ങൾ മെനയുമമരമനമിന്ദ്രചാപങ്ങളാക്കി
പൈമ്പുഴയിൽ ഋതുചലനഗതികളരുളി
അണിവിരലാൽ ജലഛാരുരേഖയെഴുതി
നമ്മോടുനമ്മളലിയുമൊരുണ്മകളായ്
ഇന്ദീവരങ്ങൾ ഇതളിടുമൊരുനിമിയിൽ
നാമുണരുമ്പോൾ
രാവലിയുമ്പോൾ

ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ (2)
മൗനരാഗമാണിയും താരിളം തെന്നലേ
പൊൻപരാഗമിളകും വാരിളം പൂക്കളെ
നാമുണരുമ്പോൾ
രാവലിയുമ്പോൾ
ആകാശ ദീപമെന്നുമുണരുമിടമായോ
താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ
Movie/Album name: Gaandharvam
Artists