SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Anavadya Swararaaga Yamunayil 1989
അനവദ്യസ്വരരാഗ യമുനയിൽ നിന്നെന്തേ നവരസമുകുളങ്ങൾ വിരിയുമ്പോൾ ദളങ്ങളിൽ ഒളിമിന്നും സപ്തവർണ്ണങ്ങളിൽ ഗുരുവായൂരപ്പന്റെ പ്രതിബിംബങ്ങൾ (അനവദ്യ സ്വരരാഗ..) പ്രണവമന്ത്രങ്ങൾക്കു നടുവിൽ ശ്രാവണാഷ്ടമിയിലെ രോഹിണിയിൽ (2) പ്രകൃതീചൈതന്യ വിപഞ്ചിയിൽ നിന്നൊരു ഭഗവദ് സ്പന്ദനമുണർന്നു ദ്വാപരയുഗത്തിന്റെ ജ്യോതിസ്സായൊരു തേജോരൂപി ജനിച്ചു (അനവദ്യ സ്വരരാഗ..) മനുഷ്യദുഃഖങ്ങൾക്കു നടുവിൽ ആത്മദർശനത്തിന്റെ ദ്വാരകയിൽ (2) മുരളീസംഗീത വീചിയിൽ നിന്നൊരു ഭഗവത് കീർത്തനമുണർന്നു ജഗദീശ്വരപ്രഭ ഹൃദയത്തിലുണർത്താൻ ഗുരുവായൂരിലണഞ്ഞു (അനവദ്യ സ്വരരാഗ..)
Movie/Album name: Randaam Yaamam
Movie Summary: Randaam Yaamam (1989) is a Malayalam film centered on its protagonist's life and emotional struggles, with the song "Anavadya Swararaaga Yamunayil" appearing as a lyrical piece within the narrative.
Song Credits:
- Song: Anavadya Swararaaga Yamunayil
- Film: Randaam Yaamam (1989)
- Language: Malayalam
Scene Context: The song appears in Randaam Yaamam as a musical sequence woven into the film's narrative.
(Information regarding musical style, raga details, key artists involved, and awards & recognition is not available.)
Artists