Anuraagame

1989
Lyrics
Language: Malayalam

അനുരാഗമേ....
ഏ... കരളിൽ നിറയേ കുളിരിൽ അമൃതം ചൊരിയും ദേവാംഗനേ
അനുരാഗമേ ...
ഏ... മധുരം നിറയേ മൊഴിയായ് തഴുകി പുണരും ദേവേശനേ
അനുരാഗമേ ....

അ ..അ ...അ ആ... ആ. ആ ആഹാ ആഹാ...
മിഴിയിൽ കവനം നിറയും
നീതാനേ മാസ്മരം
ആ... കരളിൽ മഴവിൽ തെളിയും
നീതാനേ മാന്മദം
ആ...മിഴിയിൽ കവനം നിറയും നീതാനേ മാസ്മരം
ആ... കരളിൽ മഴവിൽ തെളിയും നീതാനേ മാന്മദം

ലാവണ്യമേ .. എൻ രാഗവർണ്ണങ്ങൾ നീ
സായൂജ്യമേ .. എൻ ജന്മസാഫല്യം നീ
നിന്നിൽ അലിയും നിമിഷം
എന്നിൽ നിറയും നിർവൃതികൾ
അനുരാഗമേ ...

മൊഴിയിൽ പവിഴം പൊഴിയും
നീ താനേ മാദകം
ആ... ചിരിയിൽ പനിനീർ ചൊരിയും
നീതാനേ മേദുരം
ആ... മൊഴിയിൽ പവിഴം പൊഴിയും
നീതാനേ മാദകം
ആ... ചിരിയിൽ പനിനീർ ചൊരിയും
നീതാനേ മേദുരം ...

താരുണ്യമേ എൻ ലോലചിത്രങ്ങൾ നീ
താദാത്മ്യമേ എൻ രാഗമാധുര്യം നീ.
ഇനിയും ഇവിടെ ഇണകൾ നമ്മൾ
ഒന്നായ് ചേർന്നിടുമോ ..?
അനുരാഗമേ... ഏ...
കരളിൽ നിറയേ കുളിരിൽ അമൃതം ചൊരിയും
ദേവാംഗനേ...
ആ.. ആ..., ആ.. ആ ...
Movie/Album name: Vashyamanthram
Artists