ആകാശപ്പൂക്കള്‍ ഈ സായം സന്ധ്യയില്‍ മേഘത്തളിരുകളില്‍ ഒളിമിന്നിത്തെളിയുമ്പോള്‍ ആരും കാണാതെ അനുരാഗക്കൊതിയോടെ തിരപുണരാനെത്തുമ്പോള്‍ കര പുളകം കൊള്ളുമ്പോള്‍ ആനന്ദത്തിൻ ശ്രീരാഗങ്ങള്‍ കരയോടെന്നും ചെവിയില്‍ ചൊല്ലും തിരകള്‍ തിരകള്‍ തിരകള്‍ തിരകള്‍
രാഗമാലികകള്‍ പാടിയാടിവരും സ്നേഹപൂര്‍വമിവളും ഹൃദയതന്ത്രികളില്‍ പ്രണയഭാവനകള്‍ കവിതയായ് വിടരും ആതിരാത്താരകള്‍ ദൂരെ ദൂരെയായ് കാര്‍ത്തികദീപമായ് നിന്നു മിന്നു നീ (2) മൂവന്തിനേരത്ത് കടലോരം കവി പാടും (ആകാശപ്പൂക്കൾ..)