Aliveni Enthu Cheyvu

1988
Lyrics
Language: Malayalam

പല്ലവി
അളിവേണി എന്തു ചെയ്‌വു
ഹന്ത ഞാനിനി മാനിനി

അനുപല്ലവി
നളിനമിഴി ശ്രീ പദ്മനാഭന്‍ ഇഹ വന്നീലല്ലോ

ചരണം 1
ഇന്ദുയുതയാം നിശയും ഇന്ദിന്ദിരാദിരവവും
മന്ദമാരുതനും ചാരു മലയജാലേപനവും
കുന്ദജാതി സുമങ്ങളും കോമളാംഗി സഖിസുന്ദരന്‍ വരാഞ്ഞാല്‍,
ലോകസുന്ദരന്‍….,ത്രിലോകസുന്ദരന്‍…, വരാഞ്ഞാലയേ
ചൊല്‍ക കിം മേ പ്രയോജനം

ചരണം 2
പാരിടത്തില്‍ അഹോ ബഹു
ഭാഗ്യവതി ആകുമേവള്‍
സാരസാക്ഷനോടു കൂടി
സാമോദം രമിച്ചീടുന്നു
നീരില്‍താര്‍ ശര സദൃശന്‍
നിത്യം ഇങ്ങു വരും മാര്‍ഗ്ഗം
പാരം നോക്കുവതിന്നയി
ബാഷ്പം ഇന്നു വൈരിയായി
Movie/Album name: Ayitham
Artists