SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Namah parvathi pathe harahara mahadheva Sree sankara naama sankeerthanam Govinda govinda.. Ambalamillaathe aaltharayil vaazhum Onkaara moorthee ochirayil Parabrahma moorthee ochirayil (ambala) Chuttu vilakkundu meenaakshi kaavundu Kalchirayundivide.. Chithathil orthu bhajikkunnu sankaraa Nithyavum ninte naamam (chithathil) (ambala) Mudanthanum kurudanum oomayum ee vidha Dhukhitharaayavarum Nonthu vilikkukil kaarunnyamekunna Shambhuve kaithozhunne (nonthu) (ambala) Aroopiyaakilum sankaraleelakal Bhaktharkkullil kandeedaam Velli kunnum chudala kaadum Vilaasa narthana rangangal Udukkililakum onkaarathin Chodukal chadulamaay ilakunnu Samhaara thaandavamaadunna nerathum Srinkaara kelikalaadunnu Kaamane chuttoru kannil kanalalla Kaamamanippol jwelippathenno Kunnin makalariyaathe aa gangakku Oli seva cheyyunnu mukkannan Oli seva cheyyunnu mukkannan (oli seva)(ambala) നമഃ പാര്‍വ്വതീപതേ ഹരഹരമഹാദേവ! ശ്രീശങ്കരനാമസങ്കീര്‍ത്തനം ഗോവിന്ദ ഗോവിന്ദ! അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാരമൂര്‍ത്തി ഓച്ചിറയില്‍... പരബ്രഹ്മമൂര്‍ത്തി ഓച്ചിറയില്‍... (അമ്പലമില്ലാതെ) ചുറ്റുവിളക്കുണ്ട് മീനാക്ഷിക്കാവുണ്ട് കല്‍ച്ചിറയുണ്ടിവിടെ.... ചിത്തത്തിലോര്‍ത്തു ഭജിക്കുന്നു ശങ്കരാ നിത്യവും നിന്റെ നാമം.... (അമ്പലമില്ലാതെ) മുടന്തനും കുരുടനും ഊമയും ഈവിധ ദുഃഖിതരായവരും നൊന്തുവിളിക്കുകില്‍ കാരുണ്യമേകുന്ന ശംഭുവേ കൈതൊഴുന്നേന്‍... (അമ്പലമില്ലാതെ) അരൂപിയാകിലും ശങ്കരലീലകള്‍ ഭക്തര്‍ക്കുള്ളില്‍ കണ്ടീടാം വെള്ളിക്കുന്നും ചുടലക്കാടും വിലാസനര്‍ത്തനരംഗങ്ങള്‍ ഉടുക്കിലുണരും ഓംകാരത്തില്‍ ചോടുകള്‍ ചടുലമായിളകുന്നു സംഹാരതാണ്ഡവമാടുന്ന നേരത്തും ശൃംഗാരകേളികളാടുന്നു... കാമനെ ചുട്ടോരു കണ്ണില്‍ കനലല്ല കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ കുന്നിന്‍ മകളറിയാതെ ആ ഗംഗയ്ക്ക് ഒളിസേവ ചെയ്യുന്നു മുക്കണ്ണന്‍ (അമ്പലമില്ലാതെ)
Movie/Album name: Paadamudra
Artists