ആയിരം താലത്തില്‍ പൂവും കുറിക്കൂട്ടും ആരെന്റെ താലയ്ക്കായി കൊണ്ട് വന്നു ആളിമാരോ ദേവദൂതിമാരോ ആരോരുമറിയാതെ മാരന്‍ താനോ ഈ മാരന്‍ താനോ
പാരിജാതങ്ങള്‍ക്ക് നീര് കൊടുക്കാന്‍ ശ്രീപാര്‍വതിയെ പോലെ വന്നവളെ (2) നിന്നെ കളഭം ചാര്‍ത്തുവാന്‍ ആതിര വെണ്ണിലാവോടി വന്നു ഓടിവന്നു ഓടിവന്നു വെണ്ണിലാവോടിവന്നു (ആയിരം താലത്തില്‍ )
പഞ്ചാഗ്നിമദ്ധ്യത്തില്‍ വീണെരിയും സ്നേഹബിന്ദുവില്‍ സുസ്മിതമായവളെ (2) തീയോ കുളിരോ നിന്നെ തലോടുന്ന തെന്നലില്‍ നീ പകര്‍ന്നു നീ പകര്‍ന്നു നീ പകര്‍ന്നു തെന്നലില്‍ നീ പകര്‍ന്നു (ആയിരം താലത്തില്‍ )