ആരു നീ എന്‍ വഴിയോരത്ത് നില്‍ക്കുന്ന പേരറിയാത്തൊരു പൂവ് പോലെ ഞാനും വരട്ടെയോ കൂടെ എന്നോതുവാന്‍ നാണം വിലക്കുന്ന പോലെ
കുങ്കുമം തൊട്ടോരുഷസ്സു പോലെ ചന്ദനപ്പൊട്ടിട്ട സന്ധ്യ പോലെ (2) ആലില പൊന്‍ താലി മാറത്തു ചാര്‍ത്തിടും ആരണ്യ ചന്ദ്രിക പോലെ (2) എന്റെ മനസ്സിന്റെ വെണ്‍ പുളിനങ്ങളില്‍ വന്നിറങ്ങുന്ന നീ ആരോ (ആരു നീ)
കണ്ണുകള്‍ വര്‍ണ്ണക്കുടകള്‍ മാറി കയ്യിലെ കുപ്പിവളകള്‍ പാടി (2) ആടും പദങ്ങളെ കെട്ടിപ്പുണരുന്ന പാദസരങ്ങളും പാടി നിന്റെ മനസ്സിന്‍റെ മാന്തളിര്‍ ചില്ലയില്‍ തെന്നലും പൊന്നൂയലാടി തെന്നലും പൊന്നൂയലാടി (ആരു നീ)