Arayannathoovalaal

1987
Lyrics
Language: English

Ahahaa...aa.....ahahaa...aa...
Aa...aa.....aa...

Arayannathoovalaal aaraadhikaykkoru
Anuraaga geetham ithaa..(arayannathoovalaal...)
Madhuramaam vaakkinaal hridayam rachikkum
Oru prema manthram ithaa....

Kaalamaam gandharvan paadum
Ithin pallavi kaattala perum..(kaalamaam...)
Aayiram janmangal pulkum
Athu bhoomikku pulakam nalkum
Aa pulakam chaarthi njaanozhukum
Purushaantharangaliloode...
Arayannathoovalaal aaraadhikaykkoru
Anuraaga geetham ithaa.....

Mohamo kaalindiyaakum
Athin theeramo kaayaampoo choodum(mohamo...)
Maanasam ponvenuvaakum
Yadu naayike ninne njaan thedum
Nin aagamam nokki nilkkum njaan
Ekaanthathayil ennennum...
(arayannathoovalaal....)
Language: Malayalam

അഹഹാ...ആ......അഹഹാ...ആ...
ആ...ആ.....ആ...
അരയന്നത്തൂവലാല്‍ ആരാധികയ്ക്കൊരു
അനുരാഗ ഗീതം ഇതാ..(അരയന്നത്തൂവലാല്‍ ...)
മധുരമാം വാക്കിനാല്‍ ഹൃദയം രചിക്കും
ഒരു പ്രേമ മന്ത്രം ഇതാ....

കാലമാം ഗന്ധര്‍വ്വന്‍ പാടും
ഇതിന്‍ പല്ലവി കാറ്റല പേറും..(കാലമാം...)
ആയിരം ജന്മങ്ങള്‍ പുല്‍കും
അതു ഭൂമിക്കു പുളകം നല്‍കും
ആ പുളകം ചാര്‍ത്തി ഞാനൊഴുകും
പുരുഷാന്തരങ്ങളിലൂടെ...
അരയന്നത്തൂവലാല്‍ ആരാധികയ്ക്കൊരു
അനുരാഗ ഗീതം ഇതാ.......

മോഹമോ കാളിന്ദിയാകും
അതിന്‍ തീരമോ കായാമ്പൂ ചൂടും..(മോഹമോ...)
മാനസം പൊൻവേണുവാകും
യദു നായികേ നിന്നെ ഞാന്‍ തേടും
നിന്‍ ആഗമം നോക്കി നില്‍ക്കും ഞാന്‍
ഏകാന്തതയില്‍ എന്നെന്നും...
(അരയന്നത്തൂവലാല്‍ ....)
Movie/Album name: Mangalyachaarthu (Thennale Ninneyum Thedi)
Artists