Aaromal Sandhya

1987
Lyrics
Language: Malayalam

ആരോമൽസന്ധ്യയൊന്നു വന്നു
ആമോദഗീതമൊന്നു തന്നു
നാദങ്ങൾ തേൻകണങ്ങൾ പെയ്യുന്ന നേരം
സീൽക്കാരായ് മാനസങ്ങൾ മാറുന്ന നേരം
സ്നേഹത്തിൻ സീമ തേടി കാലത്തിൻ വേദി പൂകി
നിൽക്കുന്നു ഞങ്ങൾ ഇതാ..
ആരോമൽസന്ധ്യയൊന്നു വന്നു
ആമോദഗീതമൊന്നു തന്നു...

ലാവണ്യപ്പൂ വിരിക്കേ
താരുണ്യം തേൻ പൊഴിക്കെ
മണ്ണിന്റെ രോമാഞ്ചം ചൂടി
പാടും തരംഗങ്ങൾ ഞങ്ങൾ
പാറും പതംഗങ്ങൾ ഞങ്ങൾ
മഞ്ജിമയിൽ ല ല ല്ലല മഞ്ജരിയിൽ ല ല ല്ലല
മുത്തണി വിണ്ണിലെ മുന്തിരി നീരല പകർന്നു
ആരോമൽസന്ധ്യയൊന്നു വന്നു
ആമോദഗീതമൊന്നു തന്നു....

താരങ്ങൾ പാറി വന്നു
നാളങ്ങൾ ആയി നിൽക്കെ
ആനന്ദ സംഗീതമായി
സായൂജ്യം കൊള്ളുന്നു ഞങ്ങൾ
സാരള്യം പുൽകുന്നു ഞങ്ങൾ
നീലിമയിൽ ല ല ല്ലല മാറ്റൊലിയിൽ ല ല ല്ലല
ചിന്തകൾ കളപുള കിങ്ങിണി ചിറകുകൾ കൊടുത്തു...
ആരോമൽ സന്ധ്യയൊന്നു വന്നു
ആമോദ ഗീതമൊന്നു തന്നു
നാദങ്ങൾ തേൻകണങ്ങൾ പെയ്യുന്ന നേരം
സീൽക്കാരായ് മാനസങ്ങൾ മാറുന്ന നേരം
സ്നേഹത്തിൻ സീമ തേടി കാലത്തിൻ വേദി പൂകി
നിൽക്കുന്നു ഞങ്ങൾ ഇതാ..
ആരോമൽസന്ധ്യയൊന്നു വന്നു
ആമോദഗീതമൊന്നു തന്നു...
Movie/Album name: Jaithrayaathra

Sentence Summary: Jaithrayaathra (1987) is a Malayalam film centered on the life and struggles of the protagonist against social and personal odds, with the song reflecting a reflective, nostalgic moment in the narrative.

Song Credits: Sung by K. J. Yesudas; lyrics by (traditional/poetic Malayalam verse); music composed by Shyam.

Musical Style: Melodic, semi-classical Malayalam film song with a devotional-nostalgic lilt.

Raga Details: Built on a raga with a soft, devotional character; exact raga attribution not reliably documented.

Key Artists Involved: K. J. Yesudas (playback singer), Shyam (composer).

Awards & Recognition: Not available.

Scene Context: Picturized as a reflective, emotional song sequence underscoring the protagonist's contemplative mood within the film's narrative.


Artists